Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതൊരു വലിയ പ്രതിസന്ധിയായിരുന്നു, വിവാഹമോചനം മാത്രമായിരുന്നു ഏക പോംവഴി; പ്രിയ രാമന്റെ ജീവിതം

അതൊരു വലിയ പ്രതിസന്ധിയായിരുന്നു, വിവാഹമോചനം മാത്രമായിരുന്നു ഏക പോംവഴി; പ്രിയ രാമന്റെ ജീവിതം
, ഞായര്‍, 20 ജൂണ്‍ 2021 (09:22 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ സൗത്ത് ഇന്ത്യന്‍ നായകന്‍മാര്‍ക്കൊപ്പമെല്ലാം പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയയുടെ വ്യക്തി ജീവിതം അത്ര സുഖരമായിരുന്നില്ല. പ്രണയവും വിവാഹവും വിവാഹമോചനവും പ്രിയയുടെ ജീവിതത്തെ ഒരുപാട് പ്രതിസന്ധികളിലേക്ക് നയിച്ചു. 
 
നടന്‍ രഞ്ജിത്തുമായുള്ള പ്രണയവും അതിനുശേഷം നടന്ന വിവാഹമോചനവും പ്രിയയെ വലിയ രീതിയില്‍ തളര്‍ത്തി. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായി. 
 
രഞ്ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം പ്രിയ പറഞ്ഞത് ഇങ്ങനെ: 'എന്റെ ജീവിതത്തില്‍ ഉണ്ടായതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നൂറ് ശതമാനം പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതില്‍ നാടകീയമായി ഒന്നുമില്ല. വിവാഹമോചനം അത്യാവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. ഇതി വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു. മാനസികമായും വൈകാരികമായും വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോയി. ഞാന്‍ ഒരുപാട് കരഞ്ഞു,'
 
രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹമോചനത്തിനു ശേഷം മക്കളുടെ ഉത്തരവാദിത്തം പ്രിയ ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ വിവാഹമോചിതരായ പ്രിയയും രഞ്ജിത്തും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 22-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. 'ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു,' പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കള'യിലെ ആ രംഗങ്ങളിലെ ദൃശ്യഭംഗി കൂട്ടിയത് ഇങ്ങനെ,വി.എഫ്.എക്സ് വര്‍ക്കുകള്‍ കാണാം, വീഡിയോ