എന്നെ ഇങ്ങനെ ട്രോൾ ചെയ്യുന്നത് എന്തിന്? അതിനും മാത്രം ഞാൻ ഏത് ചെയ്‌തു?: പ്രിയ വാര്യർ ചോദിക്കുന്നു
ഓർത്തിരിക്കാൻ പാകത്തിനൊരു കഥാപാത്രം ഇതുവരെ പ്രിയയ്ക്ക് ലഭിച്ചിട്ടില്ല.
'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ താരമായിരുന്നു പ്രിയാ വാര്യർ. സിനിമയിലെ ഗാനരംഗത്തിലെ കണ്ണിറുക്കല്‍ സീനുക്കൊണ്ട് മാത്രം പ്രിയ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. സിനിമ ഇറങ്ങിയതിന് ശേഷം പ്രിയ വല്ലാതെ ട്രോൾ ചെയ്യപ്പെട്ടു. ഓർത്തിരിക്കാൻ പാകത്തിനൊരു കഥാപാത്രം ഇതുവരെ പ്രിയയ്ക്ക് ലഭിച്ചിട്ടില്ല.
ഇത്രയും ട്രോളുകളും സൈബർ അറ്റാക്കുകളും നേരിടാൻ പാകത്തിന് താൻ എന്താണ് ചെയ്‌തതെന്ന് അറിയില്ലെന്ന് പ്രിയ പറയുന്നു. മലയാളത്തിൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. സൈബർ ഇടത് താൻ ഇത്രയും ട്രോൾ ചെയ്യപ്പെടുന്നതിന് കാരണം അറിയില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'മലയാളത്തിൽ നല്ല റോളും കഥാപാത്രങ്ങളും കിട്ടാൻ വേണ്ടി കാത്തിരിക്കുക്കയാണ്. കാരണം പെർഫോം ചെയ്യണം, ഒരു അഭിനേതാവ് എന്ന രീതിൽ എന്താണ് എന്റെ കാലിബർ എന്ന് കാണിക്കാൻ പാകത്തിന് ഒരു കഥാപാത്രം അത്രയും സ്റ്റഫ് ഉള്ള ഒരു വേഷം ചെയ്തിട്ടേ കാര്യമുള്ളൂ എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്. നാല് വർഷം കഴിഞ്ഞിട്ടും എനിക്ക് സംതൃപ്തി തോന്നിയ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ല,' പ്രിയ വാര്യർ പറഞ്ഞു.
അതേസമയം, ആദിക് രവിചന്ദർ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ പ്രിയയുടെ സിനിമ. ചിത്രത്തിലെ പ്രിയയുടെ ഡാൻസ് രംഗങ്ങൾ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.