Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കണ റണാവത്തിനു പകരം പ്രിയ വാര്യർ!

കങ്കണ റണാവത്തിനു പകരം പ്രിയ വാര്യർ!

അനു മുരളി

, ബുധന്‍, 8 ഏപ്രില്‍ 2020 (15:58 IST)
അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പ്രിയ വാര്യർ. ഇതിനു പിന്നാലെ താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവും അനൗൺസ് ചെയ്തിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ബയോപിക് ആണെന്നുള്ള തരത്തിൽ ചർച്ചകൾ നടക്കുകയും വിവാദമാവുകയും ചെയ്തു.
 
ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചിരുന്നത് കങ്കണ റണാവത്ത് ആയിരുന്നു. പിന്നീടാണ് ചെറിയ രീതിയിൽ ആ പടത്തിനെ സമീപിക്കുന്നതും പ്രിയയെ നായികയാക്കാൻ തീരുമാനിച്ചതും.
 
പക്ഷേ ശ്രീദേവിയുടെ ബയോപിക് എന്ന രീതിയിൽ ചർച്ചകളും വിവാദങ്ങളും ആയതോടെ പടം ശ്രദ്ധിക്കപ്പെട്ടു. ഒരു പരിധി വരെ ഈ ചിത്രം കുറച്ചാളുകൾ അറിയാൻ കാരണമായെന്നും സംവിധായകൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കിളി പോയ അവസ്ഥയിലാണ്'; ബിഗ് ബോസിൽ പോയത് തെറ്റായി പോയോ? - മറുപടിയുമായി ആര്യ