Select Your Language

Notifications

webdunia
webdunia
webdunia
webdunia

Premalu: ഇതാണ് യുവാക്കളുടെ സിനിമ, പ്രേമലു മനസ്സ് കീഴടക്കിയെന്ന് പ്രിയദർശൻ

Premalu: ഇതാണ് യുവാക്കളുടെ സിനിമ, പ്രേമലു മനസ്സ് കീഴടക്കിയെന്ന് പ്രിയദർശൻ

അഭിറാം മനോഹർ

, ബുധന്‍, 14 ഫെബ്രുവരി 2024 (14:24 IST)
Premalu
പ്രേമലു സിനിമ കണ്ട ശേഷം സംവിധായകന്‍ പ്രിയദര്‍ശന്‍ നടത്തിയ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഇതാണ് യുവാക്കളുടെ സിനിമയെന്നും സിനിമ തീര്‍ന്നത് താന്‍ അറിഞ്ഞത് പോലുമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. നല്ല ഫ്രഷ്ണസുള്ള സിനിമയാണ്. ഇതാണ് യുവാക്കളുടെ സിനിമയെന്ന് പറയുന്നത്. നസ്ലിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടമായി. ഇത് വളരെ വ്യത്യസ്തമായ റിയലിസ്റ്റിക് ഹ്യൂമറാണ്. സിനിമ തീര്‍ന്നത് തന്നെ അറിഞ്ഞില്ല. നസ്ലിനെ കാണണം. ഒന്ന് അഭിനന്ദിക്കണം. സിനിമ കണ്ടിറങ്ങിയ ശേഷം പ്രിയദര്‍ശന്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Girish A D (@girish.ad)

നസ്ലിന്‍,മമിത ബൈജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രകടനമാണ് ലഭിക്കുന്നത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച കളക്ഷനോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍,ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പോഴുമിരുന്ന് 80കളെ പറ്റി പറഞ്ഞിട്ട് കാര്യമില്ല, അത് മനസിലാക്കിയവർക്ക് മാത്രമെ വിജയമുണ്ടാകു: ഭ്രമയുഗത്തെ പറ്റി അഖിൽ മാരാർ