ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളെന്ന പേര് വാങ്ങിയ നടിയാണ് പ്രിയാമണി. പരുത്തിവീരന്‍ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് ദേശീയപുരസ്‌കാരം നേടിയിട്ടുള്ള പ്രിയാമണി മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. തുടര്‍ന്ന് നിരവധി മലയാളം സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
ഇക്കൂട്ടത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന സിനിമ. സിനിമയില്‍ പദ്മശ്രീ എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചത്. സിനിമയില്‍ പ്രിയാമണിയുടെ കഥാപാത്രത്തെ മമ്മൂട്ടി ചവിട്ടുന്ന രംഗമുണ്ട്. ഇത് ചിത്രീകരിച്ച ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
ആ സീന്‍ എടുക്കുന്നതിന് മുന്‍പ് മമ്മൂട്ടി തന്നോട് ഒരുപാട് തവണ വന്ന് സോറി പറഞ്ഞെന്ന് പ്രിയാമണി പറയുന്നു. ചെറുതായി ചവിട്ടുന്നത് പോലെ ആക്ഷന്‍ കാണിക്കാമെന്നും അതിനനുസരിച്ച് ബിഹേവ് ചെയ്‌തോളു എന്നുമാണ് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ അതൊന്നും ആവശ്യമില്ല ശരിക്കും ചവിട്ടാന്‍ താന്‍ പറഞ്ഞെന്ന് പ്രിയാമണി പറയുന്നു. എന്നെ കംഫര്‍ട്ടാക്കിയ ശേഷമാണ് ആ സീന്‍ ചെയ്തത്. എന്നാല്‍ കിട്ടിയത് അത്യാവശ്യം നല്ലൊരു ചവിട്ടായിരുന്നു. സമകാലികം മലയാളത്തിനോട് സംസാരിക്കവെ പ്രിയാമണി പറഞ്ഞു.