ലോക കാണും, വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു, ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ചതില്‍ ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രിയങ്ക സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഭിറാം മനോഹർ
ശനി, 6 സെപ്‌റ്റംബര്‍ 2025 (14:19 IST)
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ യൂണിവേഴ്‌സിലെ സിനിമയായ ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്രയെ അഭിനന്ദിച്ച് ബോളിവുഡ് താരമായ പ്രിയങ്ക ചോപ്ര. സിനിമ ഇന്ത്യയാകെ തരംഗം തീര്‍ക്കുന്നതിനിടെയാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രിയങ്ക ചോപ്ര കുറിപ്പ് പങ്കുവെച്ചത്.
 
ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ചതില്‍ ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രിയങ്ക സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പിന്റെ റിലീസ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലും എത്തിക്കഴിഞ്ഞു. ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ സിനിമ ഉള്‍പ്പെടുത്തികഴിഞ്ഞു, നിങ്ങളോ? എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രിയങ്ക കുറിച്ചത്. ലോകയുടെ ഹിന്ദി പതിപ്പിന്റെ ട്രെയ്ലര്‍ ലിങ്കും പ്രിയങ്ക സ്റ്റോറിയില്‍ ചേര്‍ത്തിട്ടുണ്ട്.
 
 കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഡൊമിനിക് അരുണ്‍ തുടങ്ങി സിനിമയുടെ പ്രധാന ക്രൂ മെംബര്‍മാരെ ടാഗ് ചെയ്തുകൊണ്ടാണ് താരം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളെന്റെ റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോയാണ് എന്റെ ഏറ്റവും വലിയ പ്രചോദനവും, നന്ദി എന്ന് പറഞ്ഞാണ് കല്യാണി പ്രിയങ്കയുടെ സ്റ്റോറി റീ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ആലിയ ഭട്ടും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments