Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി മുഴുവന്‍ നെഞ്ചില്‍ അസ്വസ്ഥത, രാവിലെ വേദന കാര്യമാക്കാതെ ജിമ്മിലേക്ക് പോയി; ഓര്‍മയായി കന്നഡയുടെ പവര്‍ സ്റ്റാര്‍

Puneeth Rajkumar
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (15:41 IST)
ഹൃദയാഘാതത്തെ തുടര്‍ന്നാണ് കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിനെ ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ താരത്തിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല. ഓരോ മിനിറ്റുകള്‍ കഴിയുംതോറും ആരോഗ്യനില കൂടുതല്‍ മോശമാകുകയായിരുന്നു. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ പുനീത് രാജ്കുമാറിന്റെ മരണം സ്ഥിരീകരിച്ചു. 
 
ഇന്നലെ രാത്രി മുഴുവന്‍ പുനീതിന് നെഞ്ചില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന്‍ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി നെഞ്ചില്‍ അസ്വസ്ഥതകള്‍ തോന്നിയത് സൈലന്റ് അറ്റാക്കിന്റെ തുടക്കമായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാത്രി ആരോഗ്യപരമായ അസ്വസ്ഥതകള്‍ തോന്നിയെങ്കിലും പുനീത് അത് കാര്യമായി എടുത്തില്ല. 

കന്നഡ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനാണ് പുനീത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങിയ യുവരത്‌നയാണ് അദ്ദേഹം ഒടുവിലായി ചെയ്തത്. പ്രശസ്ത കന്നട നടന്‍ ഡോ.രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നഡയിലെ എന്റെ ആദ്യ നായകന്‍,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോ-സ്റ്റാറുകളില്‍ ഒരാള്‍,പുനീത് രാജ്കുമാരറിനെ ഓര്‍ത്ത് നടി ഭാവന