Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച് സൂപ്പര്‍സ്റ്റാറിന്റെ മരണവാര്‍ത്ത ! പുനീത് രാജ്കുമാര്‍ ഇനി ഓര്‍മ

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച് സൂപ്പര്‍സ്റ്റാറിന്റെ മരണവാര്‍ത്ത ! പുനീത് രാജ്കുമാര്‍ ഇനി ഓര്‍മ

കെ ആര്‍ അനൂപ്

, വെള്ളി, 29 ഒക്‌ടോബര്‍ 2021 (14:41 IST)
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബെംഗളൂരു വിക്രം ഹോസ്പിറ്റലില്‍ ഐസിയുവില്‍ ആയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയില്‍ എത്തി.

പുനീത് രാജ്കുമാറിന്റെ പേഴ്സണല്‍ മാനേജര്‍ സതീഷ് ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
 
വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പുനീതിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരും ഹോസ്പിറ്റലിന് തടിച്ചുകൂടിയിട്ടുണ്ട്. 
 
കന്നഡ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനാണ് പുനീത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങിയ യുവരത്‌നയാണ് അദ്ദേഹം ഒടുവിലായി ചെയ്തത്. പ്രശസ്ത കന്നട നടന്‍ ഡോ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ ആശുപത്രിയില്‍, വിവരമറിഞ്ഞ് ഹോസ്പിറ്റലിന് മുന്നില്‍ ആരാധകര്‍, വീഡിയോ