ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 500 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രമായി പുഷ്പ2. വെറും മൂന്നുദിവസം കൊണ്ടാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. അതേസമയം ലോകമെമ്പാടും ചിത്രത്തിന്റെ കളക്ഷന്‍ 800 കോടി കടന്നിട്ടുണ്ട്. നാലുദിവസം കൊണ്ടാണ് ഈ നേട്ടം സിനിമ സ്വന്തമാക്കിയത്. ഡിസംബര്‍ അഞ്ചിനായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്.
തിയറ്ററുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ പ്രിവ്യൂ ഷോകളിലൂടെ 10.65 കോടി രൂപ ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടിയത് 258 കോടി രൂപയാണ്. അതേസമയം തെലുങ്ക് പതിപ്പിന് 198 കോടി രൂപ നേടാന്‍ സാധിച്ചു. തമിഴ്, കന്നട, മലയാളം പതിപ്പുകള്‍ക്ക് യഥാക്രമം 31, 3.5, 10.5 കോടി രൂപ വീതം നേടാന്‍ സാധിച്ചു.