Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അര്‍ജുനിലേക്കും രശ്മിക മന്ദാനയിലേക്കും എത്തുന്നതിന് മുന്‍പ് പുഷ്പയെ നിരസിച്ച അഞ്ചുതാരങ്ങള്‍ ഇവരാണ്

Vijay Sethupathi

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (14:00 IST)
ഷാറൂഖ് ഖാന്റെ ജാവനെയും പിന്തള്ളി ജൈത്രയാത്ര തുടരുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. സിനിമയിറങ്ങി മൂന്നാം ദിവസം തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 500 കോടി നേടുന്ന സിനിമയായി പുഷ്പ 2 മാറിയിരുന്നു. അല്ലു അര്‍ജുനിലേക്കും രശ്മിക മന്ദാനയിലേക്കും എത്തുന്നതിന് മുന്‍പ് പുഷ്പയെ നിരസിച്ച അഞ്ചുതാരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. പുഷ്പയിലെ നായകനായി ആദ്യം തെരഞ്ഞെടുത്തത് മഹേഷ് ബാബുവിനെയായിരുന്നു. ചിത്രത്തില്‍ പങ്കുകൊള്ളാമെന്ന് മഹേഷ് ബാബു ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍ കൊണ്ട് താരം സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. സംവിധായകന്‍ സുകുമാറുമൊത്തുള്ള സിനിമ സംഭവിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് ആശംസകള്‍ നേരുന്നുവെന്നും 2019 ല്‍ മഹേഷ് ബാബു ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
 
രശ്മിക മന്ദാനയ്ക്ക് പകരം സാമന്തയെയാണ് ചിത്രത്തില്‍ നായികയായി ആദ്യം തെരഞ്ഞെടുത്തത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ഗ്രാമീണ വേഷത്തില്‍ ഈയടുത്ത് ഒരു സിനിമ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ ചിത്രത്തില്‍ ഇത്തരമൊരു വേഷം ചെയ്യുന്നില്ലെന്നും താരം അറിയിച്ചു. എന്നാല്‍ ചിത്രത്തില്‍ ഐറ്റം നമ്പര്‍ ഡാന്‍സുമായി താരം എത്തി. പുഷ്പയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ബന്‍വര്‍ സിംഗ് ഷെഖാവത് എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് വിജയ് സേതുപതിയെയായിരുന്നു. 
 
എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ചിത്രത്തില്‍ നിന്ന് വിജയി സേതുപതി പിന്‍വാങ്ങി. കൂടാതെ രവി തേജ, നാനി എന്നിവര്‍ക്കും ഇതേ വേഷം ഓഫര്‍ ഉണ്ടായിരുന്നു. എന്നാല്‍ മറ്റു സിനിമാ ജോലികള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്കും ഇതില്‍ പങ്കുചേരാന്‍ സാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നടിയെ എത്ര പേര്‍ക്ക് ഓര്‍മയുണ്ട്? ദിലീപിന്റേയും കുഞ്ചാക്കോ ബോബന്റേയും നായികയായി അഭിനയിച്ചിട്ടുണ്ട് !