Pushpa 2:ബിഹാറിൽ കണ്ടത് വെറും ട്രെയ്‌ലറാകുമോ? അല്ലു അർജുൻ 27ന് കൊച്ചിയിൽ

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2024 (12:42 IST)
ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2: ദ റൂള്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മലയാളികളുടെ സ്വന്തം മല്ലു അര്‍ജുന്‍ കേരളത്തിലെത്തുന്നു. നവംബര്‍ 27നാണ് അല്ലു അര്‍ജുന്‍ കൊച്ചിയിലെത്തുന്നത്. നേരത്തെ പുഷ്പ 2 സിനിമയുടെ ട്രെയ്ലര്‍ റിലീസിനായി ബിഹാറിലെത്തിയ അല്ലു അര്‍ജുനെ കാണാനായി ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. കേരളത്തില്‍ അനവധി ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍.
 
ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന സിനിമ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കിലാണ് എത്തുന്നത്. പുഷ്പരാജായി അല്ലു അര്‍ജുനും ഭന്‍വര്‍ സിങ് ഷെഖാവത്തായി ഫഹദ് ഫാസിലും സിനിമയില്‍ നിറഞ്ഞാടിയിട്ടുണ്ടെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുന്‍പ് തന്നെ പുഷ്പ 2 ഫാന്‍ ഷോ ടിക്കറ്റുകള്‍ കേരളത്തില്‍ വിറ്റു തീര്‍ന്നിരുന്നു. ഡിസംബര്‍ അഞ്ച് മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ 24 മണിക്കൂര്‍ സിനിമ പ്രദര്‍ശനമുണ്ടാകുമെന്നാണ് ഇ ഫോര്‍ എന്റര്‍ടൈന്മെന്റ് സാരഥി മുകേഷ് മേത്ത അറിയിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

അടുത്ത ലേഖനം
Show comments