അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ നാലാം ഭാഗം വൈകാതെ തന്നെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നായികമാരെ നിര്‍മാതാക്കള്‍ തീരുമാനിച്ചു എന്നതാണ് പുതിയ വിവരം.തമന്നയെയും റാഷി ഖന്നയെയും മുഴുനീള കഥാപാത്രങ്ങളായി സിനിമയില്‍ ഉണ്ടാകും.
ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.
അരണ്‍മനൈ ( 2014) , അരണ്‍മനൈ 2 (2016) , അരണ്‍മനൈ 3 (2021) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത് അഭിനയിച്ചത് സുന്ദര്‍ സിയാണ്.
നാലാമത്തെ ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.