Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈ കേന്ദ്രമാക്കി നീലചിത്ര റാക്കറ്റ്, നിക്ഷേപിച്ചത് കോടികൾ: രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ

മുംബൈ കേന്ദ്രമാക്കി നീലചിത്ര റാക്കറ്റ്, നിക്ഷേപിച്ചത് കോടികൾ: രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ
, ചൊവ്വ, 20 ജൂലൈ 2021 (14:49 IST)
നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണത്തിൽ കോടികൾ മുടക്കിയിരുന്നതായി റിപ്പോർട്ട്. നവി മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐടി സ്ഥാപനത്തിലാണ് രാജ് കുന്ദ്ര 10 കോടിയോളം രൂപ നിക്ഷേപിച്ചത്. പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയവർക്ക് നീലച്ചിത്ര ആപ്പുകൾ നിർമിച്ചുനൽകിയിരുന്നത് ഈ കമ്പനിയണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
രാജ് കുന്ദ്രയുംപാർട്ണർമാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രാജ് കുന്ദ്രയ്ക്കെതിരെ ആരോപണവുമായി മുംബൈയിലെ ചില നടിമാർ രംഗത്ത് വന്നിരുന്നു.
 
നീലച്ചിത്ര റാക്കറ്റിന്റെ സൂത്രധാരൻ രാജ് കുന്ദ്രയാണെന്നായിരുന്നു നടി സരിഗ ഷോന സുമൻ ആരോപിച്ചിരുന്നു. ഹോട്ട്ഷോട്ട് എന്ന നീലച്ചിത്ര ആപ്പ് കുന്ദ്രയുടേതാണെന്നും സരിഗ ഷോന വെളിപ്പെടുത്തിയിരുന്നു. ഹോട്ട്ഷോട്ടിന് പുറമേ കെൻ റിൻ എന്ന പേരിലും നീലച്ചിത്ര ആപ്പുകൾ രാജ് കുന്ദ്ര പുറത്തിറക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അറസ്റ്റിലായ ഉമേഷ് കാമത്താണ് ഈ കമ്പനിയുടെ സി.ഇ.ഒയെന്നും ഇയാൾ കുന്ദ്രയുടെ ബിനാമിയാണെന്നും നടി സ്വപ്‌ന സപ്പു നേരത്തെ ആരോപിച്ചിരുന്നു.
 
അതേസമയം രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ അഭിനേതാക്കളുമായി കരാർ ഒപ്പ് വെച്ച് സമ്മതത്തോടെയാണ് ഷൂട്ട് ചെയ്‌തിരുന്നതെന്ന് അഭിഭാഷകർ വാദിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പോലീസിൽ പരാതി ലഭിക്കുന്നത്. വെബ് സീരീസിലേക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ പിടിയിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോണ്‍ വീഡിയോ നിര്‍മാണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രൂപ്പ്, വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് 'H'; രാജ് കുന്ദ്ര അഡ്മിന്‍