Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന്റെ പുതിയ സിനിമകള്‍,'തലൈവര്‍172' സംവിധായകനെ തിരഞ്ഞ് ആരാധകര്‍

രജനികാന്തിന്റെ പുതിയ സിനിമകള്‍,'തലൈവര്‍172' സംവിധായകനെ തിരഞ്ഞ് ആരാധകര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 10 ഏപ്രില്‍ 2023 (10:35 IST)
170-ാം ചിത്രത്തിന്റെ ജോലികളിലേക്ക് രജനികാന്ത് വൈകാതെ കടക്കും.ജയ് ഭീം ഫെയിം ടിജെ ജ്ഞാനവേലുമായി സൂപ്പര്‍സ്റ്റാര്‍ ഒന്നിക്കുന്നു.ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കെ, മെയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു മുസ്ലീം പോലീസ് ഓഫീസറുടെ വേഷത്തിലാണ് സൂപ്പര്‍ താരം എത്തുന്നത്.
 രജനികാന്ത് ഇപ്പോള്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറിന്റെ ചിത്രീകരണത്തിലാണ്, അത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
 
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ 171-ാമത്തെ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട് . എന്നാല്‍ 171-ാമത്തെ സിനിമയ്ക്കായി അല്ല രജനികാന്ത് ലോകേഷുമായി കൈകോര്‍ക്കുക.തലൈവര്‍172ന് വേണ്ടി ആണ് ലോകേഷ് നടനൊപ്പം ഒന്നിക്കുന്നത്. രജനികാന്തിന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.അദ്ദേഹത്തിന്റെ 171-ാമത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നതിനെക്കുറിച്ചുള്ള സര്‍പ്രൈസ് നിലനില്‍ക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് ക്രിക്കറ്റിന്റെ കഥ,മാധവനും സിദ്ധാര്‍ത്ഥും നയന്‍താരയ്ക്കൊപ്പം