ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വമ്പന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. പ്രായം 74 ആയെങ്കിലും ഇന്നും സിനിമകളില്‍ നായകവേഷത്തില്‍ താരം അഭിനയിക്കുന്നുണ്ട്. അടുത്തിടെ വന്ന കൂലി വലിയ വിജയമായില്ലെങ്കിലും  ജയിലര്‍ 2, കമല്‍ഹാസനൊപ്പമുള്ള പുതിയ സിനിമ എന്നിങ്ങനെ നാലോളം സിനിമകള്‍ രജനീകാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം രജനീകാന്ത് അഭിനയജീവിതം അവസാനിപ്പിക്കുമെന്നാണ് തമിഴകത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള്‍ അലട്ടുന്നതില്‍ മാസ്- ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ താരം പ്രയാസപ്പെടുന്നുണ്ട്. രജനീകാന്ത് സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഡ്യൂപ്പുകളെ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ സ്വയം ചെയ്യുന്നത് പരിക്കിനുള്ള സാധ്യതയുള്ളതിനാല്‍ കുടുംബത്തിന് ആശങ്കകളുണ്ടെന്നും അതിനാല്‍ രജനീകാന്ത് വിരമിക്കല്‍ തീരുമാനത്തിലെത്തിയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
	 
	ജയിലര്‍ 2 വിന് ശേഷം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന സിനിമയിലാകും രജനീകാന്ത് അഭിനയിക്കുക. സുന്ദര്‍ സിയാകും ഈ സിനിമ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡ് നിര്‍മാതാവ് സാജിദ് നദിയാദ് വാല നിര്‍മിക്കുന്ന മറ്റൊരു സിനിമയിലും രജനി ഭാഗമായേക്കും. ഇതിന് ശേഷമാകും കമല്‍ഹാസനൊപ്പം രജനീകാന്ത് അഭിനയിക്കുക. ഈ സിനിമ ഒരുപക്ഷേ രജനീകാന്തിന്റെ അവസാന സിനിമയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.