Webdunia - Bharat's app for daily news and videos

Install App

നെപ്പോട്ടിസം യാഥാർഥ്യമാണ്, എനിക്ക് വന്ന സിനിമകൾ നഷ്ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്

അഭിറാം മനോഹർ
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (18:16 IST)
നെപ്പോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുല്‍ പ്രീത് സിംഗ്. രണ്‍വീര്‍ പോഡ്കാസ്റ്റിലാണ് രാകുല്‍ ഇക്കാര്യം പറഞ്ഞത്. നെപ്പോട്ടിസം യഥാര്‍ത്തമാണെന്നും ആളുകള്‍ അത് എത്ര നേരത്തെ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുല്‍ പ്രീത് പറഞ്ഞു.
 
നെപ്പോട്ടിസം കാരണം പ്രൊജക്ടുകള്‍ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിനാണ് രാകുല്‍ മറുപടി പറഞ്ഞത്. തീര്‍ച്ചയായും അതിന്റെ ഫലമായി കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. നാളെ എന്റെ കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ അവരെ ഞാന്‍ സഹായിക്കും. എനിക്ക് നേരിട്ട അവസ്ഥ വരാന്‍ സമ്മതിക്കില്ല. അതുപോലെ സ്റ്റാര്‍ കിഡ്‌സിന് എളുപ്പം സിനിമയിലെത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. അതിനാല്‍ തന്നെ നെപ്പോട്ടിസം ഒരു പ്രശ്‌നമായി ഞാന്‍ ചിന്തിക്കുന്നില്ല.
 
 അത് സത്യമാണ് എന്ന് മാത്രം. അത് കാരണം എനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ല. ഒരുപക്ഷേ ആ പ്രൊജക്ടുകള്‍ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോള്‍ വിഷമം തോന്നും എന്നാല്‍ അത് പിന്നീട് മറക്കും. രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments