Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂനിയർ എൻടിആറിനോട് അസൂയ തോന്നിയിട്ടുണ്ടെന്ന് രാം ചരൺ

Ram Charan is jealous of Junior NTR

നിഹാരിക കെ.എസ്

, ശനി, 28 ഡിസം‌ബര്‍ 2024 (14:25 IST)
ലോകസിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ചിത്രം ആർആർആർ. രാംചരണും ജൂനിയർ എൻടിആറും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലിയ ഭട്ട് ആയിരുന്നു നായിക. ചിത്രം 1500 കോടിയിലധികം നേടിയിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്‍ററി 'ആർആർആർ ബിഹൈൻഡ് ആൻഡ് ബിയോണ്ട്' നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
 
സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിനോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്ന് രാം ചരൺ പറഞ്ഞു. 'കൊമുരം ഭീമുഡോ' എന്ന ഗാനരംഗത്തിൽ എൻടിആറിന്റെ പ്രകടം അസൂയ തോന്നിപ്പിച്ചു. കണ്ണുകളിലൂടെ അദ്ദേഹം ആ ഗാനത്തിൽ അഭിനയിച്ചു. ആ പ്രകടനം പ്രേക്ഷകരിലും ആഴത്തിലുള്ള വികാരം ഉണ്ടാക്കിയിട്ടുണ്ട്,' രാം ചരൺ പറഞ്ഞു. സംവിധായകൻ രാജമൗലിയും എൻടിആറിന്റെ അഭിനയത്തെ പ്രശംസിച്ചിട്ടുണ്ട്.
 
ചിത്രത്തിന്റെ വിപുലമായ സെറ്റ് ഡിസൈനുകൾ മുതൽ നൃത്ത സീക്വൻസുകൾക്കായുള്ള തീവ്രമായ റിഹേഴ്‌സലുകളും തിരശ്ശീലയ്ക്ക് പിന്നിലെ കഠിനാധ്വാനത്തിൻ്റെ കാഴ്ചയും ഡോക്യുമെൻ്ററി ആരാധകർക്ക് നൽകുന്നുണ്ട്. മികച്ച അഭിപ്രായമാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററിയ്ക്ക് ലഭിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അർജുനുമായി എന്നെ താരതമ്യപ്പെടുത്തരുത്: അമിതാഭ് ബച്ചൻ