Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെരീഫ് മുഹമ്മദ് എന്ന നിര്‍മാതാവിന്റെ ധൈര്യമാണ് മാര്‍ക്കോ, ആക്ഷന്‍ ചെയ്യാന്‍ ഏതറ്റം വരെ പോകാനും ഉണ്ണി തയ്യാറായി: ഹനീഫ് അദേനി

haneef adeni

അഭിറാം മനോഹർ

, വെള്ളി, 27 ഡിസം‌ബര്‍ 2024 (20:24 IST)
haneef adeni
ഫീല്‍ഗുഡ് സിനിമകള്‍, റൊമാന്റിക് കോമഡി, ത്രില്ലര്‍ സിനിമകളെല്ലാം വഴങ്ങുമെന്ന് തെളിയിച്ച സിനിമാ വ്യവസായമായിരുന്നെങ്കിലും ആക്ഷന്‍ സിനിമകള്‍ മലയാളത്തില്‍ ചുരുക്കം തന്നെയായിരുന്നു. ബാഹുബലിയും കെജിഎഫുമെല്ലാം കണ്ട് വാ പൊളിച്ചിരിക്കുമ്പോള്‍ എന്ത് കൊണ്ട് മലയാളത്തില്‍ ഇത്തരത്തില്‍ മാസ് സിനിമകള്‍ വരുന്നില്ല എന്ന് ദുഖിച്ചവര്‍ ഏറെയായിരിക്കാം. അതിനെല്ലാം പരിഹാരമായി അവതരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. വയലന്‍സിന്റെ അതിപ്രസരമാണെന്ന വിമര്‍ശനങ്ങള്‍ പ്രസക്തമാണെങ്കിലും മലയാളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമ. ടറന്റീന സിനിമകളും കൊറിയന്‍ സിനിമകളും കണ്ട് ആസ്വാദനം മാറിയ യുവസമൂഹം സിനിമയെ വളരെ വേഗമാണ് ഏറ്റെടുത്തത്.
 
 ഇപ്പോഴിതാ മിഖായേല്‍ എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ മാര്‍കോ എന്ന ക്യാരക്ടറിനെ വെച്ച് മുഴുനീള സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നതായി തുറന്ന് പറഞ്ഞിരിക്കുകയാണ് സിനിമയുടെ സംവിധായകനായ ഹനീഫ് അദേനി. 2019ല്‍ തന്നെ കഥയും പൂര്‍ത്തിയായിരുന്നു.സമയവും സാഹചര്യവും ഒത്തുവന്നപ്പോള്‍ അതൊരു സിനിമയായി. മാര്‍ക്കോ എന്ന ക്യാരക്ടറിനെ ഡിസൈന്‍ ചെയ്യുക എന്നത് വെല്ലുവിളിയായിരുന്നു. ആക്ഷന് വേണ്ടി ഏതറ്റവും പോകാന്‍ ഉണ്ണി തയ്യാറായിരുന്നു. പ്രൊഡക്ടിന്റെ ഫൈനല്‍ റിസള്‍ട്ടിന് വേണ്ടി എത്ര രൂപയും ചിലവാക്കാന്‍ ചങ്കൂറ്റമുള്ള നിര്‍മാതാവിനെയും സിനിമയ്ക്ക് കിട്ടി. ഷെരീഫ് മുഹമ്മദ് എന്ന നിര്‍മാതാവിന്റെ ധൈര്യമാണ് മാര്‍ക്കോ എന്ന സിനിമ. നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ സിനിമ ചെയ്യാനായി എന്തിനും അദ്ദേഹം തയ്യാറായിരുന്നു.
 
 എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചൊരു സിനിമ തിയേറ്ററുകളിലെത്തിക്കുക എനത് വലിയ കടമ്പയാണ്. അതില്‍ തന്നെ കോമ്പ്രമൈസ് ചെയ്യാതെ സിനിമ നിര്‍മിക്കുക എന്നതും വലിയ ചാലഞ്ചാണ്. അവിടെ വലിയ ധൈര്യമാണ് ഷെരീഫ് കാണിച്ചത്. ഹനീഫ് അദേനി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മലയാളത്തില്‍ സോംബികളും അഴിഞ്ഞാടും, ഗഗനചാരി സംവിധായകന്റെ പുതിയ സിനിമ വരുന്നു