Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ പീഡന പരാതി നൽകിയ നടി താനല്ലെന്ന് ഗൗരി ഉണ്ണിമായ

ബിജു സോപാനവും ശ്രീകുമാറും കുടുങ്ങുമോ?

ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ പീഡന പരാതി നൽകിയ നടി താനല്ലെന്ന് ഗൗരി ഉണ്ണിമായ

നിഹാരിക കെ.എസ്

qq , ശനി, 28 ഡിസം‌ബര്‍ 2024 (10:11 IST)
നടന്മാരായ ബിജു സോപനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ സീരിയൽ നടി പീഡന പരാതി നൽകിയത് ഏറെ ചർച്ചയായി. പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ രംഗത്ത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ പരാതി നൽകിയ നടി ​ഗൗരിയാണ് എന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ​ഗൗരി അത് തള്ളിക്കൊണ്ട് രം​ഗത്തെത്തിയത്.
 
ആ കേസുമായി തനിക്ക് യാതൊരു ബന്ധമില്ല എന്നാണ് ​ഗൗരി വ്യക്തമാക്കിയത്. ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ കാണാതിരുന്നത്. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകളിൽ താനുണ്ടെന്നും ​ഗൗരി വ്യക്തമാക്കി. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകുമെന്നും അനാവശ്യ വിവാദങ്ങൾ പറഞ്ഞ് പരത്തരുതെന്നും നടി ആവശ്യപ്പെട്ടു.
 
അതേസമയം, നടിയുടെ പരാതിയിൽ നടന്മാരായ എസ് പി ശ്രീകുമാറിനും ബിജു സോപാനത്തിനും എതിരെ പോലീസ് ലൈം​ഗികാതിക്രമ കേസ് എടുത്തിരുന്നു. വാർത്ത പുറത്തുവന്നതിനു പിന്നാലെ താരങ്ങൾക്കെതിരെ സൈബർ ആക്രമണവും രൂക്ഷമായി. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പണ്ട് സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്': കാരവാൻ തനിക്ക് ഒരു ശല്യമാണെന്ന് ശോഭന