Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sreedevi: 'ശ്രീദേവി ബോധം കെട്ടു വീണു, പല്ല് പോയി'; സംവിധായകന്റെ വാക്ക് കേട്ട നടിക്ക് സംഭവിച്ചത്!

ശ്രീദേവിയേയും അക്ഷയ് കുമാറിനേയും വച്ച് താന്‍ ഒരുക്കിയ സിനിമയെ കുറിച്ചാണ് പങ്കജ് വെളിപ്പെടുത്തിയത്.

Ram Gopal Varma

നിഹാരിക കെ.എസ്

, ഞായര്‍, 27 ജൂലൈ 2025 (12:55 IST)
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ പങ്കജ് പരാശര്‍. രാം ഗോപാല്‍ വര്‍മ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി നടി ശ്രീദേവിയെ വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അതേ തുടര്‍ന്ന് ശ്രീദേവിയുടെ ആരോഗ്യാവസ്ഥ തകരാറിലായെന്നും പങ്കജ് ആരോപിക്കുന്നു. ശ്രീദേവിയേയും അക്ഷയ് കുമാറിനേയും വച്ച് താന്‍ ഒരുക്കിയ സിനിമയെ കുറിച്ചാണ് പങ്കജ് വെളിപ്പെടുത്തിയത്. 
 
'എന്റെ ഒരു സിനിമയുണ്ടായിരുന്നു, 'മേരി ബിവി കാ ജവാബ് നഹി'. കുറേക്കാലം നിന്നു പോയ സിനിമയായിരുന്നു. എല്ലാ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ട്. എല്ലാം നന്നായി പോവുകയായിരുന്നു. എന്റെ സുഹൃത്ത് രാം ഗോപാല്‍ വര്‍മയെയാണ് ഞാന്‍ കുറ്റം പറയുക. അദ്ദേഹം ശ്രീദേവിയെ വണ്ണം കുറയ്ക്ക് വണ്ണം കുറയ്ക്ക് എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.
 
അതോടെ അവര്‍ ക്രാഷ് കോഴ്‌സ് ആരംഭിച്ചു. ഉപ്പ് കഴിക്കാതായി. ബിപി കുറഞ്ഞു. ബോധം കെട്ട് വീണു. ബോധരഹിതയായി കുഴഞ്ഞ് വീണപ്പോള്‍ ടേബിളില്‍ തലയിടിച്ചു. 20 മിനുറ്റ് ബോധമില്ലായിരുന്നു. ഒരു പല്ലും പോയി. അതോടെ ഞങ്ങളുടെ ഷെഡ്യൂള്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ ആ സിനിമ മുന്നോട്ട് പോയേനെ. അവര്‍ മുഖമിടിച്ചാണ് വീണത്. സിനിമയുടെ ഫിനാന്‍സിയറും പോയി. പിന്നീട് നിര്‍മാതാവ് മരിച്ചു. അതൊക്കെ സംഭവിച്ചു. അതോടെ ഞാനും ആ സിനിമയെ കൈവിട്ടു', പങ്കജ് പറയുന്നു.
 
അതേസമയം, ശ്രീദേവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചാല്‍ബാസിന്റെ സംവിധായകന്‍ ആണ് പരാശര്‍. ചിത്രത്തില്‍ രജനീകാന്തും സണ്ണി ഡിയോളുമായിരുന്നു നായകന്മാര്‍. ശ്രീദേവി ഇരട്ടവേഷത്തിലാണ് സിനിമയിലെത്തിയത്.

തന്റെ കരിയറില്‍ വലിയൊരു ഇടവേളയെടുത്ത ശേഷം ശ്രീദേവി തിരികെ വരുന്നത് ഇംഗ്ലീഷ് വിംഗ്ലീഷിലൂടെയാണ്. തിരിച്ചുവരവില്‍ സജീവമായിക്കൊണ്ടിരിക്കെയാണ് താരം മരണപ്പെടുന്നത്. 2018 ദുബായിലെ ഹോട്ടല്‍മുറിയിലെ ബാത്ത്ടബ്ബില്‍ വീണാണ് താരം മരണപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദിലീപ് എല്ലാവര്‍ക്കും പ്രിയപ്പെട്ട നടനായിരുന്നു, എന്നിട്ടും മാറി; മോഹന്‍ലാല്‍ കുരിശെടുത്ത് തലയില്‍ വച്ചു': മല്ലിക സുകുമാരൻ