ഇപ്രാവശ്യം എന്തായാലും വരും.., പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് സുമേഷ് &രമേഷ്
Publish Date: Wed, 01 Dec 2021 (16:56 IST)
Updated Date: Wed, 01 Dec 2021 (16:58 IST)
സലിംകുമാറിനൊപ്പം നടി പ്രവീണയും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ് &രമേഷ്. നവംബര്‍ 26ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം വീണ്ടും റിലീസ് മാറ്റി. ഇപ്രാവശ്യം എന്തായാലും വരും എന്ന് പറഞ്ഞുകൊണ്ട് സലിം കുമാര്‍ തന്നെയാണ് പുതിയ തീയതി പങ്കുവെച്ചത്.
ഡിസംബര്‍ പത്തിനാണ് സിനിമ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കുടുംബ ചിത്രം ആയിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് സലിംകുമാര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു.
ഗ്രാമീണ പശ്ചാത്തലത്തിലൂടെ രണ്ടു യുവാക്കളുടെ കഥ രസകരമായ രീതിയില്‍ പറയുന്ന സിനിമ പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തും.
അര്‍ജുന്‍ അശോകനും രാജീവ് പിള്ളയും താരനിരയിലുണ്ട്.ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വൈറ്റ് സാന്‍സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Follow Webdunia malayalam
അടുത്ത ലേഖനം