തെരുവുനായ വിഷയത്തില്‍ നായപ്രേമികളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. നിങ്ങള്‍ നായകള്‍ക്ക് വേണ്ടി കരയുന്നു. എന്നാല്‍ മരിച്ച മനുഷ്യര്‍ക്കായി ശബ്ദിക്കുന്നില്ലെന്ന് രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി. തെരുവ് നായ്ക്കളോട് അത്രയും സ്‌നേഹമാണെങ്കില്‍ അവര്‍ക്ക് വീട്ടിലെ മുറി തുറന്ന് നല്‍കാന്‍ നായ് പ്രേമികള്‍ തയ്യാറാകണമെന്നാണ് രാം ഗോപാല്‍ വര്‍മയുടെ വെല്ലുവിളി.
മാന്ത്രികവടിയെന്ന പോലെയാണ് നായ്ക്കളെ മാറ്റിപാര്‍പ്പിക്കാന്‍ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ മാറ്റി പാര്‍പ്പിക്കുക എന്നത് ഒരു തെരുവില്‍ നിന്നും മറ്റൊരു തെരുവിലേക്ക് തള്ളുന്നതിനെ പറയുന്ന മാനൂമായ വാക്കാണ്. അതില്‍ കാര്യമില്ല. ലക്ഷക്കണക്കിന് തെരുവ് നായ്ക്കളെ എവിടെകൊണ്ടുപോയി തള്ളാനാണ് നിങ്ങള്‍ പദ്ധതിയിടുന്നത്. മാറ്റിപാര്‍പ്പിക്കുന്നത് ഒരു പരിഹാരമല്ല. അതൊരു മിഥ്യ മാത്രമാണ്.
നായ്‌പ്രേമികള്‍ ഇറക്കുമതി ചെയ്ത ബ്രീഡില്‍പ്പെട്ട വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം എയര്‍ കണ്ടീഷന്‍ ചെയ്ത വീടുകളില്‍ കുഷ്യനിലിരുന്നാണ് ക്ലാസെടുക്കുന്നത്. പാവപ്പെട്ട മനുഷ്യര്‍ തെരുവില്‍ നേരിടുന്ന ഭീഷണി അവര്‍ക്കറിയില്ല. അത്ര സ്‌നേഹമുണ്ടെങ്കില്‍ വീട്ടിലെ അതിഥികള്‍ക്കായുള്ള മുറി നായ്‌പ്രേമികള്‍ തെരുവ് നായ്ക്കള്‍ക്ക് തുറന്നുകൊടുക്കട്ടെ. നിങ്ങളുടെ പോഷായ സ്ഥലത്ത് തെരുവുനായ്ക്കള്‍ ഇല്ലെന്നും നിങ്ങളുടെ ഓമനകളെ നായ കടിക്കുന്നില്ലെന്നും ഉറപ്പാക്കിയ ശേഷം മാറ്റിപാര്‍പ്പിക്കു എന്ന് സര്‍ക്കാരിനോട് പ്രസംഗിക്കരുത്. രാം ഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.