Webdunia - Bharat's app for daily news and videos

Install App

വിവാഹം നരകത്തിൽ നടക്കുന്നു, വിവാഹമോചനം സ്വർഗത്തിലും: സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിൽ റാം ഗോപാൽ വർമ

Webdunia
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (20:19 IST)
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആഘോഷമായി കൊണ്ടാടിയ ഒന്നായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് നാലുവർഷമാകു‌മ്പോൾ ഈ താരജോഡി വീണ്ടും വാർത്തകളിൽ നിറയുന്നത് തങ്ങളുടെ വിവാഹമോചന വാർത്തകളോടെയാണ്. കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തങ്ങൾ ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്താൻ പോകുന്നുവെന്ന് ഇരുവരും അറിയിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ രാം ഗോപാൽ വർമ.
 
വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വിവാഹം നരകത്തിലും വിവാഹമോചനം സ്വർ​ഗത്തിലാണ് നടക്കുന്നതെന്നും സംവിധായകൻ ട്വീറ്റ് ചെയ്‌തു. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം ​രോ​ഗമാണ്, വിവാഹമോചനം രോ​ഗശാന്തിയും. വിവാഹങ്ങളേക്കാൾ വിവാഹമോചനം ആഘോഷിക്കപ്പെടണം രാം ഗോപാൽ വർമ പറയുന്നു.
 
2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പേരിൽ നിന്നും അക്കിനേനി എന്ന ഭാഗം സാമന്ത ഒഴിവാക്കിയതോടെയാണ് ഇരുവരുടെയും വിവാഹമോചന വാർത്തകൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments