പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

അഭിറാം മനോഹർ
ചൊവ്വ, 25 നവം‌ബര്‍ 2025 (18:24 IST)
ആനിമല്‍ എന്ന സിനിമയ്ക്ക് ശേഷം സന്ദീപ് റെഡ്ഡീ വാങ്ക ഒരുക്കുന്ന സ്പിരിറ്റ് എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസ് പോലീസ് വേഷത്തിലെത്തുന്ന സിനിമയില്‍ നായികയായി എത്തുന്നത് തൃപ്തി ദിമ്രിയാണ്. നേരത്തെ ദീപിക പദുക്കോണിന്റെ പേരാണ് ഉയര്‍ന്ന് കേട്ടതെങ്കിലും സിനിമയില്‍ നിന്നും ദീപിക പിന്മാറിയത് വാര്‍ത്തയായിരുന്നു. നവംബര്‍ 23നാണ് സിനിമയുടെ പൂജ ചടങ്ങ് നടന്നത്. തെലുങ്കിലെ മെഗാതാരമായ ചിരഞ്ജീവിയുടെ സാന്നിധ്യത്തിലായിരുന്നു പൂജ ചടങ്ങ്.
 
ഇപ്പോഴിതാ സ്പിരിറ്റില്‍ പ്രഭാസിനൊപ്പം അതിഥി വേഷത്തില്‍ രന്‍ബീര്‍ കപൂറും എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സന്ദീപ് വാങ്ക സംവിധാനം ചെയ്ത ആനിമലില്‍ രണ്‍ബീര്‍ ആയിരുന്നു നായകന്‍. ഇന്ത്യയെങ്ങും വമ്പന്‍ വിജയമാണ് സിനിമ സ്വന്തമാക്കിയിരുന്നത്. രണ്‍ബീറും പ്രഭാസും ഒന്നിക്കുകയാണെങ്കില്‍ ഇന്ത്യ മൊത്തം ഒരു വമ്പന്‍ വിജയമായി സിനിമ മാറുമെന്ന കാര്യം ഉറപ്പാണ്. വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വമ്പന്‍ താരങ്ങളും സ്പിരിറ്റില്‍ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments