Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേപ്പിസ്റ്റുകൾ സന്യാസിമാരാകുമ്പോൾ ഇന്ത്യയിൽ ബീഫ് കഴിക്കുന്നയാൾക്ക് രാമൻ ആയാലെന്താ?, രാമായണ വിവാദത്തിൽ ചിന്മയി

Chinmayi

അഭിറാം മനോഹർ

, തിങ്കള്‍, 7 ജൂലൈ 2025 (19:54 IST)
രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന സിനിമയാണ് രാമായണ. ദങ്കല്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയിലെ കാസ്റ്റിംഗ് വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. ഇതിലെ പ്രധാനവിവാദം രാമനായി ബീഫ് തിന്നുന്ന രണ്‍ബീറിനെ വെച്ചത് ശരിയായില്ല എന്ന തരത്തിലായിരുന്നു. വിമര്‍ശകരില്‍ പലരും വിശ്വാസിയായ രാം ചരണെ പോലുള്ളവര്‍ രാമനാകണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. സായ് പല്ലവിയെ സീതയാക്കിയതിനെതിരെയും പല കോണില്‍ നിന്നും വിമര്‍ശനമുണ്ട്.
 
 ഈ ചര്‍ച്ചകള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായികയായ ചിന്മയി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിന്മയിയുടെ പ്രതികരണം. രണ്‍ബീറിനെ രാമനാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് ചിന്മയിയുടെ പ്രതികരണം. ബീഫ് കഴിക്കുന്ന ഇയാളാണോ ഭഗവാന്‍ രാമനാകുന്നത്. ബോളിവുഡിന് എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെയാണ് ചിന്മയി മറുപടിയുമായെത്തിയത്.
 
 ദൈവത്തിന്റെ പേര് ഉപയോഗിക്കുന്ന ഒരു ബാബാജിക്ക് പീഡിപ്പിക്കാനും വോട്ട് ചെയ്യാന്‍ പരോള്‍ ലഭിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ ഒരാള്‍ എന്ത് കഴിക്കുന്നു എന്നത് വലിയ പ്രശ്‌നമാണോ എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം. ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വമ്പന്‍ ബജറ്റില്‍ പുറത്തിറങ്ങുന്ന രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവര്‍ക്ക് പുറമെ യാഷ്, സണ്ണി ഡിയോള്‍, രാഹുല്‍ പ്രീത് സിങ്ങ്,ലാറ ദത്ത തുടങ്ങി ഒട്ടനേകം പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. 2026ലെ ദീപാവലിയിലാകും സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jayaram - Kalidas Jayaram Movie: 'ഒരു വടക്കന്‍ സെല്‍ഫി' സംവിധായകനൊപ്പം ജയറാം, പ്രധാന വേഷത്തില്‍ കാളിദാസും; ഗോകുലം മൂവീസിന്റെ 'ആശകള്‍ ആയിരം'