Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

നടിയുടെ ആരോപണം: സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു

Ranjith

അഭിറാം മനോഹർ

, ഞായര്‍, 25 ഓഗസ്റ്റ് 2024 (10:05 IST)
സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജിയെന്ന് രഞ്ജിത്ത് സര്‍ക്കാരിനെ അറിയിച്ചു. രഞ്ജിത് രാജിവെയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് രാജി.
 
 നടന്‍ സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതുമുന്നണിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. സിദ്ദിഖ് കൂടി രാജിവെച്ചതോടെയാണ് രഞ്ജിത്തും രാജിക്കത്ത് സര്‍ക്കാരിന് കൈമാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുറിയിൽ നിന്നും ഒരു സ്ത്രീ ഇറങ്ങിയോട് എന്ന് കേൾക്കുമ്പോൾ പേടിയാകുന്നു, താരനിശ നടത്താനല്ലല്ലോ അമ്മ എന്ന സംഘടന: ഉർവശി