Webdunia - Bharat's app for daily news and videos

Install App

അശ്ലീല പരാമർശം: യൂട്യൂബർ ബിയർ ബൈസപ്സിനെ കാമുകി ഉപേക്ഷിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ
ബുധന്‍, 12 ഫെബ്രുവരി 2025 (14:52 IST)
സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെ തുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് യൂട്യൂബര്‍ രണ്‍വീര്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. ഫോളോവേഴ്‌സില്‍ ഒരുപാട് പേരെ നഷ്ടപ്പെട്ടതിന് പിന്നാലെ രണ്‍വീറുമായുള്ള ബന്ധം കാമുകി നിക്കി ശര്‍മ വേണ്ടെന്ന് വെച്ചതായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
 ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി രണ്ടുപേരും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സോഷല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ രണ്ടുപേരും പരസ്പരം അണ്‍ഫോളോ ചെയ്തതായി ബോളിവുഡ് ഷാദിസാണ് റിപ്പോര്‍ട്ട് ചെയ്തത്. സമയ് റെയ്‌നയുടെ ഷോയില്‍ ഒരു മത്സരാര്‍ഥിയോട് അസഭ്യമായ ചോദ്യം ചോദിച്ചതാണ് ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന രണ്‍വീറിന് വിനനായത്. സംഭവത്തില്‍ രണ്‍വീര്‍ അലഹബാദിയ, കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐടി ആക്റ്റ് സെക്ഷന്‍ 67 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം