Refresh

This website m-malayalam.webdunia.com/article/cinema-news-in-malayalam/vijay-sang-one-or-two-songs-and-music-director-yuvan-shankar-raja-handed-over-the-major-update-of-got-124052800009_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നല്ലാ രണ്ട് പാട്ട് പാടി വിജയ്,ഗോട്ടിന്റെ പ്രധാന അപ്‌ഡേറ്റ് കൈമാറി സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ

Yuvan Shankar Raja

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മെയ് 2024 (10:24 IST)
Yuvan Shankar Raja
വിജയ് നായകനായി എത്തുന്ന വെങ്കിട്ട് പ്രഭു ചിത്രം ഗോട്ടിന്റെ പുതിയ വിശേഷങ്ങള്‍ അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ അടുത്തിടെ ഒരു പരിപാടിയില്‍ വെച്ച് അപ്‌ഡേറ്റ് കൈമാറി.
 
സിനിമയില്‍ രണ്ട് ഗാനങ്ങള്‍ വിജയ് ആലപിച്ചിട്ടുണ്ട് എന്നാണ് യുവന്‍ പറയുന്നത്.ഏപ്രില്‍ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിള്‍ 'വിസില്‍ പോഡു'പുറത്തുവന്നിരുന്നു. മറ്റൊരു ഗാനം കൂടി നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.
 
ഈയടുത്ത് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ അതിഥിയായി യുവന്‍ ശങ്കര്‍ രാജ എത്തിയിരുന്നു. പരിപാടിയില്‍ സംഗീതസംവിധായകന്‍ പങ്കെടുത്തതിന്റെ വീഡിയോ വൈറലാണ്.
 
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ വലിയൊരു ഓഡിയോ ലോഞ്ച് ഉണ്ടാകുമെന്നും യുവന്‍ വെളിപ്പെടുത്തി.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.നിര്‍മ്മാതാവ് അര്‍ച്ചന കല്‍പത്തി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.ഹോളിവുഡ് വിഎഫ്എക്‌സ് ടീമാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ടില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിവരമാണ് നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിഎഫ്എക്സ് സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ഫഹദിന് വന്ന രോഗം ? മാതാപിതാക്കള്‍ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം