Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചു, നഗ്നനാക്കി പീഡിപ്പിച്ചു'; സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവാവ്

മമ്മൂട്ടി നായകനായ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു

Renjith

രേണുക വേണു

, വ്യാഴം, 29 ഓഗസ്റ്റ് 2024 (08:38 IST)
സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ യുവാവിന്റെ പീഡന പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡനത്തിനു ഇരയാക്കിയെന്നാണ് യുവാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 
 
മമ്മൂട്ടി നായകനായ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം. രണ്ട് ദിവസം കഴിഞ്ഞ് രാത്രി 10 മണിയോടെ താജ് ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ രഞ്ജിത്ത് പറഞ്ഞെന്നും അവിടെ വെച്ചാണ് പീഡനം നടന്നതെന്നും യുവാവ് പറയുന്നു. 
 
മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി.
 
അതേസമയം ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് വിളിച്ച ശേഷം രഞ്ജിത്ത് തന്നോടു മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ഇതേ തുടര്‍ന്നാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെട്ടാന്‍ മുട്ടി നില്‍ക്കുകയായിരുന്നു ഞാന്‍, ഞങ്ങളുടെ ജീവിതത്തില്‍ ആരും ഇടപെടരുത്: ദിയ കൃഷ്ണ