Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തമിഴ്‌നാട്ടില്‍ ഫഹദിന് ലഭിക്കുന്ന കൈയ്യടി കണ്ട് ഞെട്ടിപ്പോയി'; ആവേശം സിനിമ കണ്ട അനുഭവം പങ്കുവെച്ച് ടോവിനോ തോമസ്

'Shocked bitter to Fahadh Faasil in Tamil Nadu'; Tovino Thomas to share the experience of Aavesham

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഓഗസ്റ്റ് 2024 (20:55 IST)
ഫഹദ് ഫാസിലിന്റെ ആവേശം സിനിമ തമിഴ്‌നാട്ടില്‍ നിന്ന് കണ്ട അനുഭവം പങ്കുവെക്കുകയാണ് ടോവിനോ തോമസ്. ഐഡന്റിറ്റി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടന്‍ തമിഴ്‌നാട്ടിലായിരുന്നു. ഈറോഡിലെ ഒരു ഗ്രാമപ്രദേശത്തുളള തീയറ്ററില്‍ പോലും ഫഹദ് ചിത്രത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ച് ടോവിനോ തുറന്ന് പറയുകയാണ്.
 
'മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല വര്‍ഷമാണിത്. വ്യത്യസ്ത ഴോണലുളള ഒരു പിടി മികച്ച സിനിമകള്‍ ഈ വര്‍ഷം റിലീസായി. അതില്‍ പലതും കേരളത്തിന് പുറത്തും വലിയ ചര്‍ച്ചയായി. ഫഹദ് ഫാസിലിന്റെ ആവേശത്തിന് കിട്ടിയ റെസ്‌പോണ്‍സ് ഒക്കെ അതിന് ഉദാഹരണമാണ്. ഞാന്‍ ആ സിനിമ കണ്ടത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. ഐഡന്റിറ്റി എന്ന സിനിമയുടെ ഷൂട്ട് ഈറോഡ് ആയിരുന്നു. ആ സമയത്താണ് ആവേശം റിലീസായത്.
 
 ഞാന്‍ ആ സിനിമ കണ്ടെത് ഈറോഡ് ടൗണില്‍ നിന്ന് കുറച്ചു ദൂരെയായിരുന്നു. ഒരു ഗ്രാമപ്രദേശം പോലെയായിരുന്നു ആ സ്ഥലം. അവിടെ പോലും പാക്കേഡ് ആയിട്ടുള്ള ഓഡിയന്‍സിന്റെ ഇടയിലായിരുന്നു ആവേശം കണ്ടത്. ഫഹദിന്റെ ഓരോ സീനിലും അവര്‍ കയ്യടിക്കുന്നതും വിസില്‍ അടിക്കുന്നതും കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആ സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരു പ്രശ്‌നമല്ല എന്ന് അപ്പോള്‍ മനസ്സിലായി',-ടോവിനോ തോമസ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനിയുടെ എതിരാളിയായി സൗബിന്‍,കൂലി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്