Publish Date: Fri, 29 Apr 2022 (08:26 IST)
Updated Date: Fri, 29 Apr 2022 (08:30 IST)
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. പീഡനക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ടുപേരുടെ മൊഴി എടുത്തു. വിജയ് ബാബുവിന്റെ ഫ്‌ളാറ്റിലടക്കം നടത്തിയ പരിശോധനയില്‍ പരാതിക്കാരി നല്‍കിയ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്കൊപ്പം വിജയ് ബാബു എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. അഞ്ച് ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ലഭിച്ചിരിക്കുന്ന തെളിവുകള്‍. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും എടുത്തു.