നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന
സിനിമ ആര്‍.ഡി.എക്‌സ് ഇന്നുമുതല്‍ തിയറ്ററുകളില്‍ എത്തുന്നു. മലയാള സിനിമ ലോകത്തേക്ക് ഒരു പുതുമുഖ സംവിധായകന്‍ എത്തുന്നതിനുമുപരി തനിക്ക് സഹോദര തുല്യനായ ഒരാളായ നഹാസിന്റെ സിനിമ തിയറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
'ഇത് നിന്റെ വെള്ളിയാഴ്ചയാണ് നഹാസേ, നീ സ്വപ്നം കണ്ട നീ ആഗ്രഹിച്ച വെള്ളിയാഴ്ച....ഇന്ന് നിന്റെ സിനിമ റിലീസ് ആകുമ്പോള്‍ ആ ഉമ്മയുടെ മുഖത്തെ ചിരി അത് തന്നെയാണ് നിന്റെ വിജയവും. കഷ്ടപ്പാടിനും കാത്തിരിപ്പിനും ദൈവവും പ്രേക്ഷകരും കൂടെ നിനക്കൊപ്പം നില്‍ക്കും... ഇന്ന് നീ മലയാള സിനിമാ ലോകത്തേക്ക് വലതു കാലെടുത്തു വെയ്ക്കുമ്പോള്‍ നിന്റെ ഓരോ യാത്രയും അടുത്തറിഞ്ഞ ഒരു സഹോദരന്‍ എന്ന നിലയില്‍ വലിയ അഭിമാനം തോന്നുന്നു മോനെ Nb: ആന്റണി പെപ്പേ എന്ന നടനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു കാരണം ആരവം എന്ന സിനിമ കോവിഡ് പ്രശ്‌നങ്ങളില്‍ ഷൂട്ടിംഗ് മുടങ്ങി ആ സിനിമ തന്നെ നടക്കാതെ പോയപ്പോള്‍ 2 വര്‍ഷം മുന്നേ പെപ്പേ എന്നോട് പറഞ്ഞ വാചകം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്...നഹാസിന്റെ ഈ സ്വപ്നത്തിന് വേണ്ടി അവനെ ചേര്‍ത്തു പിടിച്ചു കട്ടക്ക് കൂടെ നിന്നതിനു നന്ദി',-അഭിലാഷ് പിള്ള കുറിച്ചു.
ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലര്‍ ആയിരിക്കും ആര്‍.ഡി.എക്‌സ്.നര്‍മ്മവും പ്രണയവും വൈകാരികതയുമെല്ലാം കോര്‍ത്തിണക്കിയ കംപ്ലീറ്റ് എന്റെര്‍ടെയിനറിനായി കാത്തിരിക്കാം.