Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 കോടി ക്ലബ്ബില്‍ അടുത്തത്,'ആര്‍ഡിഎക്സ്' ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട്

50 കോടി ക്ലബ്ബില്‍ അടുത്തത്,'ആര്‍ഡിഎക്സ്' ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (12:22 IST)
ഇത്തവണത്തെ ഓണം ആര്‍ഡിഎക്സ് കൊണ്ടുപോയി എന്നുവേണം പറയാന്‍. ഒപ്പം റിലീസ് ആയ മറ്റു ചിത്രങ്ങളെ പിന്തള്ളി കുതിപ്പ് തുടരുകയാണ്. രണ്ടാം വാരത്തിലും നേട്ടം കൊയ്യാന്‍ ആകുമെന്ന്പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ആര്‍ഡിഎക്സ് മൗത്ത് പബ്ലിസിറ്റി നേടി ആളുകളെ തിയറ്ററുകളില്‍ എത്തിച്ചു. ഓരോ ദിവസവും സിനിമയുടെ കളക്ഷന്‍ മുകളിലേക്ക് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം മാത്രം നാലു കോടിയില്‍ കൂടുതല്‍ കളക്ഷന്‍ കേരളത്തില്‍ നിന്നും നേടി എന്നാണ് വിവരം.
 

ഷോയുടെ എണ്ണത്തിലും റിലീസ് ദിവസത്തേക്കാള്‍ കൂടുതലാണ് ആര്‍ഡിഎക്സിന്. സിനിമയുടെ ആറു ദിവസത്തെ കളക്ഷന്‍ 18 കോടി കടന്നു എന്നാണ് വിവരം. മലയാളത്തില്‍ നിന്ന് അടുത്തതായി 50 കോടി ക്ലബ്ബില്‍ എത്തുന്ന സിനിമ ഇതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചുമാസംകൊണ്ട് വീട് പണി പൂര്‍ത്തിയായി,പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനം