Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അർജുനും രാം ചരണും തമ്മിൽ അകന്നിട്ട് പതിനെട്ട് വർഷങ്ങൾ; കാരണം ഈ നടി?

രാം ചാരൻ രാജമൗലി ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടി.

Allu Arjun And Ram Charan

നിഹാരിക കെ.എസ്

, വ്യാഴം, 28 ഓഗസ്റ്റ് 2025 (15:59 IST)
ഇന്നത്തെ തെലുങ്ക് സിനിമ വ്യവസായത്തിലെ ഏറ്റവും വലിയ താരങ്ങളിൽ രണ്ടു പേരാണ് അല്ലു അർജുനും, രാം ചരണും. പുഷ്പയിലൂടെയാണ് അല്ലു അർജുൻ തെലുങ്കിലെ എ ലിസ്റ്റ് താരങ്ങളുടെ ലിസ്റ്റിലേക്ക് ഉയർന്നത്. ടോളിവുഡിലെ ഏറ്റവും വലിയ സോളോ ബോക്സ് ഓഫീസ് വിജയം നേടിയ നടനാണ് അല്ലു അർജുൻ. രാം ചാരൻ രാജമൗലി ചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടി. 
 
വ്യക്തി ജീവിതത്തിലേക്ക് വന്നാൽ, ഇരുവരും കസിൻ സഹോദരങ്ങളാണ്. അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദിന്റെ സഹോദരിയാണ്, രാം ചരണിന്റെ അമ്മയും, മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഭാര്യയുമായ സുരേഖ. എന്നാൽ കുറച്ചു കാലം മുൻപ് ഒരിക്കൽ രാംചരൺ ഇൻസ്റ്റാഗ്രാമിൽ അല്ലു അർജുനെ അൺഫോളോ ചെയ്തിരുന്നു. കസിൻസ് തമ്മിൽ അടുപ്പമില്ലെന്നുള്ളതിന്റെ ഏറ്റവും വലിയ സിഗ്നൽ ആയിരുന്നു ഇത്.
 
പൊതു വേദികളിൽ ഒന്നിച്ചെത്തുമ്പോൾ പരസ്പരം നന്നായി ഇടപെടുകയും, കുടുംബത്തിലെ ചടങ്ങുകൾക്ക് വിദ്വേഷം മാറ്റി വച്ച് ഒന്നിച്ചെത്തുകയും ചെയ്യുമെങ്കിലും, ഇരുവരും പതിനെട്ട് വർഷങ്ങളായി അകൽച്ചയിലാണ്. 2000കളിലെ റിപ്പോർട്ടുകൾ പ്രകാരം, ഒരുകാലത്ത് അല്ലു അർജുൻ ബോളിവുഡ് നടി നേഹ ശർമയെ സ്നേഹിച്ചിരുന്നു. അവരെ വിവാഹം ചെയ്യാനും ബണ്ണി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ, ആ ബന്ധം അധികം നീണ്ടില്ല.
 
പിന്നീട്, രാം ചരൺ ചിരുത എന്ന ചിത്രത്തിലൂടെ സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, അതിൽ നേഹ ശർമ്മയായിരുന്നു നായിക. അധികം വൈകാതെ നേഹ രാം ചരണുമായി പ്രണയത്തിലായി. നേഹയുമായുള്ള തന്റെ ബന്ധം തകരാൻ കാരണം തന്റെ കസിനും, അന്ന് അടുത്ത സുഹൃത്തുമായിരുന്ന രാം ചരൺ തന്നെയാണെന്ന് മനസിലാക്കിയപ്പോൾ അല്ലു അർജുൻ ഞെട്ടി. അതോടെയാണ് ഇരുവരും പിരിഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gauri: 5000 രൂപയുടെ ചെരിപ്പിന് 5 ലക്ഷമെന്നാണ് അവർ പറഞ്ഞത്: എവിടെ ചെന്നാലും കാമറകളെന്ന് ഗൗരി