Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകയുടെ റോളിൽ രമ്യാ നമ്പീശൻ

അൺഹൈഡ് എന്നാണ് ചിത്രത്തിന് പേര്.

Remya Nambeesan

റെയ്‌നാ തോമസ്

, തിങ്കള്‍, 17 ഫെബ്രുവരി 2020 (13:46 IST)
നടി രമ്യ നമ്പീശൻ ഇനി സംവിധായികയുടെ റോളിൽ. അൺഹൈഡ് എന്നാണ് ചിത്രത്തിന് പേര്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ചാണ് ആദ്യ ഹ്രസ്വചിത്രം. ഹ്രസ്വ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യതന്നെയാണ്. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
 
രമ്യാ നമ്പീശന്റെ യു ട്യൂബ് ചാനലായ രമ്യ നമ്പീശന്‍ എന്‍കോറിലായിരിക്കും ചിത്രമെത്തുക. അടുത്തിടെ താരം സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു, രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന പേരിലുള്ള ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മ്യൂസിക് വീഡിയോകളായിരുന്നു ചാനലിൽ പ്രത്യേകിച്ചും വന്നിരുന്നത്.
 
തമിഴ് സൂപ്പർ താരം വിജയ് സേതുപതി, സംവിധായകൻ കാർ‍ത്തിക് സുബ്ബരാജും നടി മഞ്ജു വാര്യരും ചേര്‍ന്ന് ഇന്ന് വൈകീട്ട് അഞ്ചിന് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ക്ഷമ പറഞ്ഞ് ഷെയിന്‍ നിഗം; ബാക്കി പ്രതിഫലം വാങ്ങാതെ ‘വെയില്‍’ പൂര്‍ത്തിയാക്കാം; ജോബി ജോർജിന് കത്തയച്ചു