Renu Sudhi: ഭർത്താവ് മരിച്ചാൽ വെള്ള സാരി ഉടുക്കണം, അതൊക്കെ പഴയകാലം, നമ്മളുള്ളത് 2025ൽ: രേണു സുധി
ഇതൊക്കെ പറയുന്നവരുടെ ജീവിതത്തില്‍ അങ്ങനെയെനൊന്നും സംഭവിക്കാതിരിക്കട്ടെ. ലൈഫ് പാര്‍ട്ട്ണര്‍ നമ്മുടെ കൂടെയുണ്ടാകുന്നത് തന്നെയാണ് നമ്മുടെ സന്തോഷം.
ബിഗ് ബോസിന് ശേഷവും വീണ്ടും അഭിനയത്തിലും മോഡലിങ്ങിലും സജീവമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. അടുത്തിടെ രേണു ദുബായില്‍ ഒരു റസ്റ്റോറന്റ് ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് താരം ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.
ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ വെള്ള സാരി ഉടുത്ത് നടക്കണം എന്നൊക്കെ പറയുന്നത് പഴയകാലത്തെ കാര്യമാണെന്നും നമ്മള്‍ ജീവിക്കുന്നത് 2025ലാണെന്നും രേണു സുധി പറയുന്നു. ഇതൊക്കെ പറയുന്നവരുടെ ജീവിതത്തില്‍ അങ്ങനെയെനൊന്നും സംഭവിക്കാതിരിക്കട്ടെ. ലൈഫ് പാര്‍ട്ട്ണര്‍ നമ്മുടെ കൂടെയുണ്ടാകുന്നത് തന്നെയാണ് നമ്മുടെ സന്തോഷം. അവര്‍ ഇല്ലാതെയാകുമ്പോള്‍ ആദ്യം നമ്മള്‍ പകച്ചുപോകും. പിന്നീട് നമ്മള്‍ മുന്നോട്ട് വരും. എന്നെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ മാത്രമെ ഉണ്ടാകു. ചടഞ്ഞുകൂടിയിരുന്നിട്ട് കാര്യമില്ല. രേണു സുധി പറയുന്നു.
ഇങ്ങോട്ട് വന്ന അവസരങ്ങള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ ചെറിയൊരു കലാകാരിയാണ്. എനിക്കെതിരായ കമന്റുകളെയും ഞാന്‍ സ്വീകരിക്കുന്നു. പറയുന്നവര്‍ അവരുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കട്ടെ. രേണു സുധിയുടെ പേര് പറഞ്ഞാല്‍ തന്നെ പലര്‍ക്കും ഇപ്പോള്‍ റീച്ചാകും. ഇവരെല്ലാമാണ് എന്നെ ബിഗ്‌ബോസ് വരെയെത്തിച്ചത്. എല്ലാവരോടും നന്ദി മാത്രമാണ്.ഇവര്‍ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല. സുധിച്ചേട്ടന്‍ മരിച്ചതാണ് എന്റെ ജീവിതത്തിലെ വലിയ വേദന. അതിനപ്പുറം മറ്റൊരു വേദനയില്ല. രേണു സുധി പറഞ്ഞു.