സിനിമയിലെ ഇഡലിയെല്ലാം തിന്നുന്നത് നിത്യയാണെന്ന് തോന്നുന്നു, അധിക്ഷേപവുമായി റിവ്യൂവർ

അഭിറാം മനോഹർ
തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (15:16 IST)
മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ 3 ഭാഷകളിലും ആരാധകരുടെ മനസില്‍ ഇടം നേടിയ നായികയാണ് നിത്യ മേനോന്‍. തിരുചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു. ധനുഷിനൊപ്പം അഭിനയിച്ച ഇഡ്‌ലി കടയാണ് നിത്യയുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ സിനിമ. സിനിമ പുറത്തുവന്നതിന് ശേഷം നിത്യയെ ബോഡി ഷെയിം ചെയ്തുകൊണ്ട് തമിഴ് റിവ്യൂവര്‍മാര്‍ നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
 
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോകളിലാണ് 2 തമിഴ് നിരൂപകര്‍ നിത്യയെ ബോഡി ഷെയിം ചെയ്തത്. നിത്യ അഭിനയരാക്ഷസിയാണെന്ന് പ്രശംസിക്കുന്നുണ്ടെങ്കില്‍ പോലും നിത്യയ്ക്ക് വല്ലാതെ വണ്‍നമുണ്ട്. എന്നാണ് ബയില്‍വന്‍ രംഗനാഥന്‍ എന്ന റിവ്യൂവര്‍ പറഞ്ഞത്.
 
 ഒരു പടി കൂടി കടന്ന് സിനിമയിലെ ഇഡ്ഡലിയെല്ലാം തിന്നുന്നത് നിത്യയാണോ എന്ന് സംശയിക്കുന്നെന്നും അത്രയും വണ്ണം നിത്യയ്ക്കുണ്ടെന്നും മറ്റൊരു റിവ്യൂവര്‍ പറയുന്നു. വണ്ണത്തെ കുറ്റം പറയുമ്പോഴും നടിയെന്ന രീതിയില്‍ നിത്യ തിളങ്ങിയെന്നും ഇയാള്‍ പറയുന്നുണ്ട്. പ്രശംസിക്കുന്നു എന്ന വ്യാജേന നിത്യയെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബോഡി ഷെയിം ചെയ്യാതെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്കറിയില്ലെ എന്നും ചിലര്‍ ചോദിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച മുതൽ വീണ്ടും മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ചില ചുവന്ന വരകളുണ്ട്, അമേരിക്ക അത് മാനിക്കണം, വ്യാപാരകരാറിൽ നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു; നടപടി കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍

ആദ്യം റോഡ് ശരിയാക്ക്; പാലിയേക്കര ടോള്‍ നിരോധനം വീണ്ടും നീട്ടി

പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു; മരണസംഖ്യ 23 ആയി ഉയര്‍ന്നു

അടുത്ത ലേഖനം
Show comments