Select Your Language

Notifications

webdunia
webdunia
webdunia
webdunia

സജിൻ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞയാൾ, മീ ടി ആരോപണ വിധേയനൊപ്പം എന്തിന് സിനിമ ചെയ്തു?, വിശദീകരിച്ച് റിമ കല്ലിങ്കൽ

Rima kallingal

അഭിറാം മനോഹർ

, തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (13:17 IST)
മലയാള സിനിമയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് നടി റിമ കല്ലിങ്കല്‍. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റര്‍ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. പുതിയ സിനിമയെ പറ്റി പ്രതീക്ഷകള്‍ ഏറെയാണെങ്കിലും രാഷ്ട്രീയമായി നിലപാടെടുക്കുന്ന റിമ എന്തുകൊണ്ടാണ് മീടു ആരോപണവിധേയനായ സജിന്‍ ബാബുവിനൊപ്പം സിനിമ ചെയ്തുവെന്ന ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
 
 സജിന്‍ താന്‍ ചെയ്ത തെറ്റ് തുറന്ന് പറയുകയും അതില്‍ മാപ്പ് ചോദിക്കുകയും ചെയ്തയാളാണെന്നും അതാണ് സജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കാരണമെന്നും റിമ കല്ലിങ്കല്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു റിമ. ഞാന്‍ സ്വാര്‍ഥയാണ്. എനിക്ക് സിനിമ ആവശ്യമായിരുന്നു. എന്റെ പോരാട്ടങ്ങള്‍ക്കെല്ലാം ഇടയില്‍ കലാകാരിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യണമായിരുന്നു. എന്നതാണ് ആദ്യത്തെ കാരണം. രണ്ടാമത്തേത് മീ ടു തുറന്നുപറച്ചിലുകളില്‍ താത് ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്ത ഏക വ്യക്തി സജിനാണ് എന്നതാണ്. റിമ പറയുന്നു.
 
 മീ ടു തുറന്നുപറച്ചിലുകളില്‍ മുന്നോട്ട് പോകാന്‍ ആദ്യം വേണ്ടത് കുറ്റാരോപിതര്‍ തെറ്റ് സമ്മതിക്കുക എന്നതാണ്. ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ആ സമയത്താണ് ഒരാള്‍ മുന്നോട്ട് വന്ന് താന്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നത്. അദ്ദേഹത്തിന് മാപ്പ് നല്‍കാന്‍ ഞാന്‍ ആളല്ല. അതിജീവിതയാണ് അത് ചെയ്യേണ്ടത്. അതിജീവിത ആവശ്യപ്പെട്ടത് മാപ്പ് പറയണം എന്നായിരുന്നു. അത് സംഭവിച്ചു. സജിന്‍ മാപ്പ് പറഞ്ഞിരുന്നില്ലെങ്കില്‍ സാഹചര്യം മറ്റൊന്നായേനെ.
 
 എനിക്ക് ജോലി ചെയ്യണം. മുന്നോട്ട് പോകണം. ഞാനും മാറ്റി നിര്‍ത്തപ്പെടുന്നവരില്‍ ഒരാളാണ്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് അധികാരമില്ല. ഞാന്‍ സ്വാര്‍ഥയാണ്. എനിക്കും ജോലി ചെയ്യണം. റിമ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവിനേക്കാള്‍ പത്ത് വയസ് കൂടുതല്‍, ദിലീപുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു; ആ താരവിവാഹം നടന്നത് ഇങ്ങനെ