Kantara Collection: 10 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ കയറി കാന്താര; 1000 കോടി കടക്കുമോ?

125 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം 500 കോടി നേടിക്കഴിഞ്ഞു.

നിഹാരിക കെ.എസ്
ശനി, 11 ഒക്‌ടോബര്‍ 2025 (09:50 IST)
കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ താണ്ഡവമാടുകയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചത്. ഋഷഭ് തന്നെയാണ് ചിത്രത്തിൽ ബെർമെ എന്ന പ്രധാന കഥാപാത്രമായി എത്തിയതും. 125 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം 500 കോടി നേടിക്കഴിഞ്ഞു.
 
ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. 509.25 കോടിയാണ് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വിജയ് കിര​ഗണ്ടൂർ ആണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.
 
പാൻ ഇന്ത്യൻ റിലീസായാണ് കാന്താര തിയറ്ററുകളിലെത്തിയത്. 9-ാം ദിവസമായപ്പോൾ തന്നെ ഹിന്ദി പതിപ്പ് 100 കോടി കളക്ഷൻ നേടിയിരുന്നു. 60 കോടിയാണ് തെലുങ്ക് പതിപ്പ് ഇതിനോടകം നേടിയത്. മലയാളത്തിലും തമിഴിലും നിന്നുമായി 20 കോടിയും ചിത്രം കളക്ട് ചെയ്തു. വരും ദിവസങ്ങളിലും ഇതേ ക്രൗഡ് തന്നെ സിനിമയ്ക്കുള്ളതെങ്കിൽ കാന്താര 1000 കോടി കടക്കുമെന്ന് കാര്യത്തിൽ സംശയമില്ല.
 
ഋഷഭിനെ കൂടാതെ ചിത്രത്തിൽ നടൻ ജയറാം, രുക്മിണി വസന്ത്, ​​ഗുൽഷൻ ദേവയ്യ, രാകേഷ് പൂജാരി എന്നിവരും പ്രധാന വേഷത്തിലെത്തി. ചിത്രത്തിന്റെ മേക്കിങ് തന്നെയാണ് സിനിമാ പ്രേക്ഷകരെ അമ്പരപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് ദസറ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്.  കാന്താരയുടെ വിജയത്തിന് പിന്നാലെ സംവിധായകൻ ഋഷഭ് ഷെട്ടി സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. പിന്നാലെ കാന്താര ചാപ്റ്റർ 2 വും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments