Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kantara Collection: കുതിച്ചുകയറി കാന്താര; രണ്ടാം ദിനം 100 കോടി ക്ലബ്ബിൽ

പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ കാന്താര രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.

Kantara Chapter 1 Box Office Collection

നിഹാരിക കെ.എസ്

, ശനി, 4 ഒക്‌ടോബര്‍ 2025 (11:27 IST)
ദൃശ്യ വിസ്മയത്താൽ തീർത്ത ഗംഭീര തിയേറ്റർ അനുഭവമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ ഋഷഭ് ഷെട്ടി തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത് രണ്ടാം ദിനം മികച്ച കുതിപ്പാണ് സിനിമ കാഴ്ച വെയ്ക്കുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ കാന്താര രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.  
 
ഓപ്പണിങ് ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 61.85 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു. കന്നഡയിൽ നിന്ന് 19.6 കോടി, തെലുങ്കിൽ നിന്ന് 13 കോടി, ഹിന്ദിയിൽ നിന്ന് 18.5 കോടി, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്. 45 കോടി രൂപയാണ് രണ്ടാം ദിനത്തിൽ ചിത്രം നേടിയത്.
 
ആകെ മൊത്തം രണ്ട് ദിവസം കൊണ്ട് 106 കോടി ചിത്രം കളക്ട് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. രാജശേഖര എന്ന രാജാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ ജയറാമെത്തിയത്. രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Keerthy Suresh: വിവാഹശേഷം കീർത്തി ഒരുപാട് മാറിപ്പോയി; അതീവ ഗ്ലാമറസ്സ് ആയി മുംബൈയിൽ