മാധവന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 നാണ് റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ 2.1 കോടി രൂപ കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാന്‍ ആയത്.റോക്കട്രി സക്‌സസ് സെലിബ്രേഷന്‍ നമ്പി സാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്നെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍.
'പുഞ്ചിരി പറയുന്നു,ഇതൊരു അത്ഭുതകരമായ ദിവസമാണ്.
#റോക്കട്രി വിജയാഘോഷം നമ്പി സാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍.
മഹത്തായ അവസരത്തിന് നമ്പി സാറിനും മാഡി സാറിനും നന്ദി'- പ്രജേഷ് സെന്‍ കുറിച്ചു.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.