Select Your Language

Notifications

webdunia
webdunia
webdunia
webdunia

Visudha MejoTrailer :ജയ് ഭീം,തണ്ണീര്‍മത്തന്‍ താരങ്ങള്‍ ഒന്നിക്കുന്ന 'വിശുദ്ധ മെജോ', ട്രെയിലറുമായി മോഹന്‍ലാല്‍

Visudha MejoTrailer :ജയ് ഭീം,തണ്ണീര്‍മത്തന്‍ താരങ്ങള്‍ ഒന്നിക്കുന്ന 'വിശുദ്ധ മെജോ', ട്രെയിലറുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ജൂലൈ 2022 (17:21 IST)
Visudha MejoTrailer : ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയുടെ ട്രെയിലര്‍ ജൂലൈ 21ന് വൈകുന്നേരം അഞ്ചുമണിക്ക് മോഹന്‍ലാല്‍ റിലീസ് ചെയ്യും.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ ചിത്രം കമലദളത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് ആശ ശരത്തിനെ, മോനിഷയെ അല്ല !