Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rocketry Movie review:അതിജീവനത്തിന്റെ ഒരു കഥയുണ്ടതില്‍. പറയപ്പെടേണ്ട,കേള്‍ക്കപ്പെടേണ്ട ഒരു കഥ: മുരളി ഗോപി

R Madhavan Nambi Narayanan Rocketry: The Nambi Effect Vijay Moolan Varghese Moolan Shah Rukh Khan Sam CS Surya Sivakumar Bijith Bala

കെ ആര്‍ അനൂപ്

, വ്യാഴം, 30 ജൂണ്‍ 2022 (14:50 IST)
നടന്‍ ആര്‍ മാധവന്‍ കഥയും സംവിധാനവും നിര്‍വഹിച്ച 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' ജൂലൈ ഒന്നിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
 
മുരളി ഗോപിയുടെ വാക്കുകള്‍
 
ഭരണ-സാമൂഹിക വ്യവസ്ഥിതി മൊത്തമായി ഒത്തുചേര്‍ന്ന് ഒരു മനുഷ്യന് നേരെ തിരിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് ശ്രി.നമ്പി നാരായണന്റെ ജീവിതയാനം. അതിതീവ്രവും അതിസാഹസികവുമായ അതിജീവനത്തിന്റെ ഒരു കഥയുണ്ടതില്‍. പറയപ്പെടേണ്ട,കേള്‍ക്കപ്പെടേണ്ട ഒരു കഥ. ബയോപ്പിക്കുകളുടെ മടുപ്പിക്കുന്ന ആരതിയുഴിയലിനപ്പുറം ഉയര്‍ന്ന്, അതിപ്രധാനമായ ഒരു ദൃശ്യ-ശ്രവ്യ രേഖപ്പെടുത്തല്‍ ഈ സിനിമ സമ്മാനിക്കും എന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ പ്രതീക്ഷിക്കുന്നു. Looking forward...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവർക്കറെ അപമാനിക്കുന്നത് യുവത നോക്കി നിൽക്കില്ല: സ്വര ഭാസ്‌കറിന് വധഭീഷണി