Ronth Movie OTT Release: 'റോന്ത്' ഒടിടിയിലേക്ക്; എവിടെ കാണാം
Ronth OTT Release Date: ദിലീഷ് പോത്തനും റോഷന്‍ മാത്യുവുമാണ് റോന്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
Ronth Movie - OTT Release
Ronth OTT Release: തിയറ്റര്‍ റിലീസില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഷാഹി കബീര്‍ ചിത്രം 'റോന്ത്' ഒടിടിയിലേക്ക്. ജൂലൈ 22 മുതല്‍ ജിയോ ഹോട്ട് സ്റ്റാറിലാണ് 'റോന്ത്' പ്രദര്‍ശിപ്പിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒടിടിയില്‍ കാണാം.
ദിലീഷ് പോത്തനും റോഷന്‍ മാത്യുവുമാണ് റോന്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററില്‍ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ഏറെ നിരൂപക ശ്രദ്ധ നേടാന്‍ റോന്തിനു സാധിച്ചിരുന്നു.
ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകള്‍ക്ക് ശേഷം ഷാഹി കബീറാണ് റോന്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നൈറ്റ് പട്രോളിങ്ങാണ് ചിത്രത്തിന്റെ പ്രമേയം. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോന്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ മനേഷ് മാധവന്‍. അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീലീപ്നാഥ്, എഡിറ്റര്‍ പ്രവീണ്‍ മംഗലത്ത്, സൗണ്ട്മിക്‌സിങ് സിനോയ് ജോസഫ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.