Mohini: 'ഞാന്‍ ഒരുപാട് കരഞ്ഞു, ചെയ്യാന്‍ പറ്റില്ലെന്നു തറപ്പിച്ചു പറഞ്ഞു'; പകുതി വസ്ത്രം ധരിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചെന്ന് മോഹിനി
ഒരു ദിവസത്തിന്റെ പകുതി ഞാന്‍ ജോലി ചെയ്തു. അവര്‍ ചോദിച്ചത് പോലെ അവസാനം ചെയ്തു
Mohini: വര്‍ഷങ്ങള്‍ക്കു മുന്‍പ് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി മോഹിനി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇന്റിമേറ്റ് സീനില്‍ അഭിനയിക്കാനും നീന്തല്‍ വസ്ത്രം ധരിക്കാനും താന്‍ നിര്‍ബന്ധിക്കപ്പെട്ടതായി മോഹിനി പറഞ്ഞു.
ആര്‍.കെ.സെല്‍വമണി സംവിധാനം ചെയ്തു 1994 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'കണ്‍മണി'യുടെ സെറ്റില്‍വെച്ചാണ് താരത്തിനു ദുരനുഭവം ഉണ്ടായത്. 'അവള്‍ വികടന്‍' എന്ന തമിഴ് യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മോഹിനി ഇക്കാര്യം വെളിപ്പെടുത്തിയത്.
' സംവിധായകന്‍ ആര്‍.കെ.സെല്‍വമണി സ്വിമ്മിങ് സ്യൂട്ട് ധരിച്ചുള്ള സീന്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. നീന്തല്‍ വസ്ത്രം ധരിക്കാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. സാധിക്കില്ലെന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു. പകുതി ദിവസത്തേക്ക് ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ വരെ ഉണ്ടായി. എനിക്ക് നീന്തല്‍ അറിയില്ലെന്നു ഞാന്‍ പറഞ്ഞു. പകുതി വസ്ത്രം മാത്രം ധരിച്ച് പുരുഷ പരിശീലകരുടെ മുന്നില്‍ ഞാന്‍ എങ്ങനെ നില്‍ക്കാനാണ്? അക്കാലത്ത് സ്ത്രീ പരിശീലകര്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു രംഗം അഭിനയിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. 'ഉടല്‍ തഴുവ' എന്ന ഗാനത്തിനു വേണ്ടി ആ രംഗത്തില്‍ അഭിനയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു,' മോഹിനി പറഞ്ഞു.
ഒരു ദിവസത്തിന്റെ പകുതി ഞാന്‍ ജോലി ചെയ്തു. അവര്‍ ചോദിച്ചത് പോലെ അവസാനം ചെയ്തു. പിന്നീട്, ഇതേ രംഗം ഊട്ടിയില്‍ ചിത്രീകരിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. അതില്ലാതെ ഷൂട്ട് തുടരില്ലെന്ന് അവര്‍ പറഞ്ഞു. അത് നിങ്ങളുടെ പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞു. മുന്‍പ് എന്നെ നിര്‍ബന്ധിച്ച അതേ രീതിയിലായിരുന്നു അവര്‍ പിന്നെയും സമീപിച്ചതെന്നും താരം പറയുന്നു. താന്‍ വ്യക്തിപരമായി ആഗ്രഹിക്കാതെ അമിത ഗ്ലാമറസായി അഭിനയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഏക സിനിമയാണ് ഇതെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു.