ചിലർക്ക് സന്തോഷമാകും, നടൻ കിച്ചുവുമായുള്ള വിവാഹബന്ധം വേർപിരിയുകയാണെന്ന് നടി റോഷ്ണ ആൻ റോയ്

അഭിറാം മനോഹർ
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (13:11 IST)
നടി റോഷ്ണ ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹമോചിതരായി. അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ റോഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. 
 
ഒരുമിച്ച് ചിലവഴിച്ച 5 മനോഹരമായ വര്‍ഷനഗ്ള്‍ക്ക് ശേഷം ഞങ്ങള്‍ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാന്‍ തീരുമാനിച്ചു. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ ആരംഭിക്കുന്നു. എന്നാണ് റോഷ്ണ കുറിച്ചത്. 2020 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
 
 സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. ഇത് വെളിപ്പെടുത്താന്‍ ശരിയായ സമയം ഇതാണെന്ന് തോന്നി. ഞങ്ങള്‍  2 പേരും ജീവനോടെയുണ്ട്. രണ്ട് വ്യത്യസ്ത വഴികളിലൂടെ സമാധാനത്തോടെ ഞങ്ങള്‍ക്ക് ജീവിതം തുടരേണ്ടതുണ്ട്. ഞാന്‍ സ്വതന്ത്രയാണ് അദ്ദേഹം സ്വതന്ത്രനാണ്. ഇക്കാര്യം പുറത്തുവന്ന് പറയുക എളുപ്പമായിരുന്നില്ല. ചിലര്‍ക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.റോഷ്ണ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshna Ann Roy (@roshna.ann.roy)

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധ നേടിയ താരമാണ് റോഷ്ണ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍,ധമാക്ക എന്നീ സിനിമകളിലും അഭിനയിച്ചു. അതേസമയം അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് കിച്ചു ടെല്ലസ് ശ്രദ്ധിക്കപ്പെട്ടത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments