Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tamannah: മുഖക്കുരുവിന് ഉത്തമ പരിഹാരം നമ്മുടെ തുപ്പൽ തന്നെ, പല്ല് തേയ്ക്കും മുമ്പ് ഉമിനീർ പുരട്ടും: തമന്നയുടെ ടിപ്സ് ഇങ്ങനെ

തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല.

Tamannah

നിഹാരിക കെ.എസ്

, വെള്ളി, 8 ഓഗസ്റ്റ് 2025 (15:26 IST)
തെന്നിന്ത്യൻ സിനിമയിലെ മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന ഭാട്ടിയ അറിയപ്പെടുന്നത്. തെലുങ്ക് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും തമിഴ് സിനിമയിലാണ് നടി തിളങ്ങിയത്. ഇപ്പോൾ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് നടി. സൗന്ദര്യം നിലനിർത്താൻ നിരവധി പൊടി കൈകൾ നടി പരീക്ഷിക്കാറുണ്ട്. തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിൽ ചീപ്പ് ആന്റ് ബെസ്റ്റായ ഒരു പൊടിക്കൈയാണെന്ന് പറയുകയാണിപ്പോൾ നടി.
 
തമന്ന ഭാട്ടിയ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകൾ പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീർ എടുത്ത് മുഖക്കുരുവിൽ പുരട്ടുക എന്നതാണ് നടി വർഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന ഹാക്ക്. രാവിലെയുള്ള ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുമെന്നും നീക്കം ചെയ്യാൻ സഹായിക്കുമെന്നുമാണ് നടി പറഞ്ഞത്. 
 
മുഖക്കുരുവിന് തുപ്പലാണ് ഉപയോ​ഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രെഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ് ഉപയോ​ഗിക്കേണ്ടത്. ഇത് ശാസ്ത്രീയമാണ്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷെ ഇത് ഞാൻ ഉപയോ​ഗിക്കുന്ന പേഴ്സണൽ ഹാക്കാണ്. അതിൽ ശാസ്ത്രമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ രാവിലെ ഉണരുമ്പോൾ നിങ്ങളുടെ ശരീരം നിങ്ങളുടെ വായിൽ ആവശ്യത്തിന് ആന്റി ബാക്ടീരിയൽ ഘടകങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാകും. 
 
അതുകൊണ്ടാണ് നമ്മുടെ കണ്ണുകൾ പീളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതും നമ്മുടെ മൂക്ക് കഫം കൊണ്ട് നിറഞ്ഞിരിക്കുന്നതും. പല്ല് തേക്കുന്നതിന് മുമ്പ് രാത്രിയിൽ അടിഞ്ഞുകൂടിയ എല്ലാ ബാക്ടീരിയകളുമായും നമ്മുടെ വായ് പോരാടുന്നു. നിങ്ങൾ ആ തുപ്പൽ ഉപയോഗിക്കുകയാണെങ്കിൽ അത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് നടി പറഞ്ഞത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kavya Madhavan: മീര ജാസ്മിന് പ്രാധാന്യം കൂടുതലെന്നറിഞ്ഞ് കാവ്യയ്ക്ക് പരിഭ്രമമായി; പക്ഷേ പ്രേക്ഷക മനസ് കീഴടക്കിയത് കാവ്യ!