Webdunia - Bharat's app for daily news and videos

Install App

പൂര്‍ണ വിശ്രമം വേണം; സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു

പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്

നിഹാരിക കെ.എസ്
ബുധന്‍, 22 ജനുവരി 2025 (09:26 IST)
മോഷണ ശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ഡിസ്‌ചാർജ് ചെയ്തു. പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആറോളം തവണ കുത്തേറ്റ സെയ്ഫിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് നടനെ ഡിസ്ചാർജ് ചെയ്തത്.  
 
ഒരാഴ്ചത്തേക്ക് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ടെന്നും അണുബാധ ഉണ്ടാകാതിരിക്കാൻ സന്ദർശകരെ സ്വീകരിക്കരുതെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആശുപത്രിയിലെത്തിയ നടന് ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തിരുന്നു.
 
പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു.മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

V.D.Satheesan vs K.Sudhakaran: സതീശന്റെ കളി 'മുഖ്യമന്ത്രി കസേര' ലക്ഷ്യമിട്ട്; വിട്ടുകൊടുക്കില്ലെന്ന് സുധാകരന്‍, ചെന്നിത്തലയുടെ പിന്തുണ

Donald Trump: ബൈഡനു പുല്ലുവില ! മുന്‍ പ്രസിഡന്റിന്റെ തീരുമാനം നടപടി പിന്‍വലിച്ച് ട്രംപ്; ക്യൂബ വീണ്ടും ഭീകരരാഷ്ട്ര പട്ടികയില്‍

ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍

ബോബി ചെമ്മണ്ണൂരിനു വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടരക്കോടി തട്ടിയ കേസിൽ 19കാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments