Select Your Language

Notifications

webdunia
webdunia
webdunia
webdunia

Saiyaara Collection: പ്രണയത്തിന് മുന്നില്‍ എന്ത് ജെന്‍ സി, കബീര്‍ സിങ്ങിന്റെ കളക്ഷനും മറികടന്ന് സയ്യാരയുടെ കുതിപ്പ്, ബോക്‌സോഫീസ് റെക്കോര്‍ഡ്

ഈ വര്‍ഷത്തെ വലിയ വിജങ്ങളിലൊന്നായ ആമിര്‍ ഖാന്റെ സിതാരെ സമീന്‍ പറിനെയും (264 കോടി) സിനിമ പിന്നിലാക്കി.

Saiyaara collection, Saiyaara beats Kabir singh, Saiyaara boxoffice, Bollywood News,സയ്യാര കളക്ഷൻ, സയ്യാര ബോക്സോഫീസ്, കബീർ സിംഗ്, ബോളിവുഡ്

അഭിറാം മനോഹർ

, വ്യാഴം, 31 ജൂലൈ 2025 (12:51 IST)
Saiyaara
ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും ബോക്‌സോഫീസില്‍ പതറുമ്പോള്‍ പ്രണയകഥയുമായി വന്ന് ഹിറ്റടിച്ച് മോഹിത് സൂരിയുടെ സയ്യാര. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 400 കോടി രൂപ കളക്ഷന്‍ സിനിമ പിന്നിട്ടു കഴിഞ്ഞു. ഷാഹിദ് കപൂറിന്റെ കബീര്‍ സിംഗിന്റെ റെക്കോര്‍ഡ് (379 കോടി) നേട്ടവും സിനിമ മറികടന്നു. ഈ വര്‍ഷത്തെ വലിയ വിജങ്ങളിലൊന്നായ ആമിര്‍ ഖാന്റെ സിതാരെ സമീന്‍ പറിനെയും (264 കോടി) സിനിമ പിന്നിലാക്കി.
 
 ജൂലൈ 18ന് റിലീസ് ചെയ്ത സിനിമ ഇന്ത്യയില്‍ നിന്നും 318 കോടി രൂപയും വിദേശത്ത് നിന്ന് 86 കോടി രൂപയുമാണ് സ്വന്തമാക്കിയത്. ഇതോടെ മോഹിത് സൂരിയുടെ തന്നെ മുന്‍ ഹിറ്റ് സിനിമകളായ ആശിക്കി 2, മര്‍ഡര്‍ 2, ഹാഫ് ഗേള്‍ഫ്രണ്ട്, ഏക് വില്ലന്‍ എന്നീ സിനിമകളുടെ കളക്ഷനെയും സിനിമ മറികടന്നു. റിലീസ് ദിനത്തില്‍ തന്നൃ 21.25 കോടി സ്വന്തമാക്കിയ സിനിമ യുവപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ആദ്യത്തെ നാല് ദിവസം കൊണ്ട് തന്നെ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. പ്രണയത്തിനൊപ്പം വിരഹത്തിനും പ്രാധാന്യമുള്ള മോഹിത് സൂരി സിനിമകളുടെ ഗണത്തിലാണ് സയ്യാരയും ഉള്‍പ്പെടുന്നത്. സിനിമയില്‍ പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയുടെയും അനീത് പദ്ദയുടെയും പ്രകടനങ്ങളും ശ്രദ്ധേയമാണ്. പ്രധാനമായും പുതിയ പ്രേക്ഷകരാണ് സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമ 500 കോടി മാര്‍ക്ക് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vidya Balan: 'ബാലന്‍ മാറ്റി ജാതിവാല്‍ വെക്കാന്‍ ആവശ്യപ്പെട്ടു, മഞ്ജു വാര്യർ, സംയുക്ത വർമ്മ എന്ന പോലെ'; മലയാളത്തില്‍ നിന്നും നേരിട്ടത് പറഞ്ഞ് വിദ്യ ബാലന്‍