Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ ക്ലീഷേ സങ്കല്‍പ്പങ്ങളേയും പൊളിച്ചടുക്കുന്നുണ്ട് 'ഡിയര്‍ ഫ്രണ്ട്';മലയാള സിനിമക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്ന സംവിധായകനാണ് വിനീത് കുമാര്‍:സാജിദ് യാഹിയ

എല്ലാ ക്ലീഷേ സങ്കല്‍പ്പങ്ങളേയും പൊളിച്ചടുക്കുന്നുണ്ട് 'ഡിയര്‍ ഫ്രണ്ട്';മലയാള സിനിമക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്ന സംവിധായകനാണ് വിനീത് കുമാര്‍:സാജിദ് യാഹിയ

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ജൂലൈ 2022 (17:08 IST)
മലയാള സിനിമക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്ന സംവിധായകനാണ് വിനീത് കുമാറെന്ന് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.ഇന്നോളം മലയാളത്തില്‍ കണ്ടിട്ടില്ലാത്ത തരം എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ട് ഡിയര്‍ ഫ്രണ്ടിന്.കഥാന്ത്യം കലങ്ങി തെളിയണം നായകന്‍ വില്ലൊടിക്കണം കുട്ടിന് പാട്ട് രണ്ട് മൂന്ന് ഫൈറ്റ് എന്നു തുടങ്ങി സിനിമ ഉണ്ടായ കാലംതൊട്ടുള്ള എല്ലാ ക്ലീഷേ സങ്കല്‍പ്പങ്ങളേയും പൊളിച്ചടുക്കുന്നുണ്ട് ചിത്രം. തീയേറ്ററില്‍ ഇറക്കാതെ ഡയറക്ട് ഒ.ടി.ടി. വന്നിരുന്നേല്‍ ഇതിലും നന്നായി ചര്‍ച്ചയാകേണ്ടിയിരുന്ന സിനിമയായിരുന്നുവെന്ന് സാജിദ് പറയുന്നു.
 
സാജിദ് യാഹിയയുടെ വാക്കുകള്‍ 
 
1988 ലെ പി.എന്‍. മേനോന്‍ ചിത്രം 'പഠിപ്പുര'യിലൂടെ ബാലതാരമായി മലയാള സിനിമയുടെ പഠിപ്പുര കടന്നു വന്ന നടന്‍.. തൊട്ടടുത്ത വര്‍ഷം വടക്കന്‍ വീരഗാഥയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള ചലച്ചിത്ര പുരസ്‌കാരം നേടുന്നു.. പിന്നീടങ്ങോട് അനഘയും ദശരഥവും ഭരതവും സര്‍ഗ്ഗവും മിഥുനവുമടങ്ങുന്ന ഒരുപിടി ചിത്രങ്ങളില്‍ ബാലതാരമായി തന്നെ ചെറിയ ചെറിയ വേഷങ്ങളില്‍ അയാള്‍ ഉണ്ടായിരുന്നു. കാലം കടന്നു പോകുന്നതിനനുസരിച്ച് ചെമ്പന്‍ മുടിയും പൂച്ചകണ്ണും കവിളത്തെ മറുകും കൊണ്ട് സുന്ദരമായ ആ മുഖം മലയാള സിനിമയിലെ ചെറുതും വലുതുമായ ശാന്ത സുന്ദര സൗമ്യ കാമുക വേഷങ്ങളിലൊന്നായി മാറി..അതികം ഹേറ്റേഴ്‌സില്ലാത്ത ചുരുക്കം ചില നടന്മാരില്‍ ഒരാളുകൂടിയാണ് വിനീത് കുമാര്‍.. ഒരു നടനെന്ന നിലയിലായിരുന്നു നമ്മളിതുവരെ വിനീത് കുമാറിനെ അടയാളപ്പെടുത്തിയിരുന്നത്. എന്നാല്‍ ഡിയര്‍ ഫ്രണ്ട് എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ കണ്ടതിനു ശേഷം പ്രാന്തന്‍ ഒരു നടനെന്നതിലുപരി അയാളിലെ സംവിധായകന്റെ കടുത്ത ആരാധകനായി മാറി എന്നു വേണം പറയാന്‍.. മുന്‍പ് ഫഹദ് ഫാസിലിനെ നായകനാക്കി 'ആയാള്‍ ഞാനല്ല' എന്ന ചിത്രം സംവിധാനം ചെയ്യ്തിട്ടുണ്ടെങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം പ്രോമിസിങ് ആവുന്നത് 'ഡിയര്‍ ഫ്രണ്ട്'ലുടെയാണ്.. എന്ത് ക്ലീന്‍ വര്‍ക്കാണ്.. ഇന്നോളം മലയാളത്തില്‍ കണ്ടിട്ടില്ലാത്ത തരം എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ട് ഡിയര്‍ ഫ്രണ്ടിന്.. സൗഹൃദം പശ്ചാത്തലമായ പല സിനിമകളും മലയാളത്തില്‍ വന്നു പോയിട്ടുണ്ട് എന്നാല്‍ അതിന്റെയൊന്നും ഒരു ചുവടും പിടിക്കാതെ ആദിമദ്ധ്യാന്തം പുതുമയുടെ പൂര്‍ണ്ണതയുണ്ടായുണ്ടായിരുന്നു കഥക്കും മെയ്ക്കിങിനും അഭിനയത്തിനുമെല്ലാം കഥാന്ത്യം കലങ്ങി തെളിയണം നായകന്‍ വില്ലൊടിക്കണം കുട്ടിന് പാട്ട് രണ്ട് മൂന്ന് ഫൈറ്റ് എന്നു തുടങ്ങി സിനിമ ഉണ്ടായ കാലംതൊട്ടുള്ള എല്ലാ ക്ലീഷേ സങ്കല്‍പ്പങ്ങളേയും പൊളിച്ചടുക്കുന്നുണ്ട് ചിത്രം. തീയേറ്ററില്‍ ഇറക്കാതെ ഡയറക്ട് ഒ.ടി.ടി. വന്നിരുന്നേല്‍ ഇതിലും നന്നായി ചര്‍ച്ചയാകേണ്ടിയിരുന്ന സിനിമയായിരുന്നു.. പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു.. ഒന്നേതായാലും പറയാം ഡിയര്‍ ഫ്രണ്ട് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് ഇനി വരാന്‍ പോകുന്ന തലമുറയാണ്..കാരണം ഇന്ന് നമ്മള്‍ കള്‍ട്ടുകളെന്നും ക്ലാസികുകളെന്നും വിശേഷിപ്പിക്കുന്ന പല ചിത്രങ്ങളുടെയും വിധി ഡിയര്‍ ഫ്രണ്ടിനു സമമായിരുന്നു.. എന്തായാലും മലയാള സിനിമക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്ന സംവിധായകനാണ് വിനീത് കുമാര്‍.. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രാന്തന്‍ 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്ലാവരും പൊറുക്കണം'; മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ